ചെന്നിത്തലക്ക് വാങ്ങി നൽകിയെന്ന് പറയുന്ന ഫോണിന് വില ഒരു ലക്ഷത്തിലധികം; വാങ്ങിയത് ലുലു മാളിൽ നിന്ന്

സ്വപ്‌ന സുരേഷിന്റെ നിർദേശത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതത്‌ലക്ക് വാങ്ങി നൽകിയെന്ന് യൂനിടാക് എംഡി വെളിപ്പെടുത്തിയ ഫോണിന്റെ വില ഒരു ലക്ഷത്തിലധിം. അഞ്ച് ഐ ഫോണുകളാണ് വാങ്ങിയത്. അഞ്ചും കൊച്ചിയിലെ ലുലു മാളിൽ നിന്നാണ് വാങ്ങിയതെന്ന് യൂനിടാക് എംഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു

 

2019 നവംബർ 29നാണ് മൊബൈൽ പോൺ വാങ്ങിയത്. 3.93 ലക്ഷം രൂപക്കായിരുന്നു പർച്ചേസ്. ഇതിൽ ചെന്നിത്തലക്ക് നൽകിയെന്ന് പറയപ്പെടുന്ന ഫോണിന് വില 1.08 ലക്ഷം രൂപ വില വരും. ഫോണുകൾ വാങ്ങിയതിന്റെ ബില്ലും സന്തോഷ് ഈപ്പൻ ഹാജരാക്കിയിട്ടുണ്ട്

 

യുഎഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്ക് നൽകാനായിരുന്നു ഐ ഫോൺ. ഇതിലൊരാൾ രമേശ് ചെന്നിത്തലയാണ്. 2019 ഡിസംബർ 2നാണ് സ്വപ്‌ന ചെന്നിത്തലക്ക് ഫോൺ നൽകിയത്. എന്നാൽ തനിക്ക് ആരും ഫോൺ വാങ്ങി നൽകിയിട്ടില്ലെന്നാണ് ചെന്നിത്ത പറയുന്നത്‌