Headlines

Webdesk

ജയവും തോൽവിയുമൊക്കെ ജീവിതത്തിന്റെ ഭാഗം: ഇന്ത്യൻ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ സെമിയിൽ ബെൽജിയത്തോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു ഇന്ത്യ-ബെൽജിയം മത്സരം പ്രധാനമന്ത്രി ലൈവായി കണ്ടിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ ബെൽജിയത്തോട് പരാജയപ്പെട്ടത്. സെമിയിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യക്ക് വെങ്കല മെഡലിനായി മത്സരിക്കാം.

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 30,549 പേർക്ക് കൂടി കൊവിഡ്; 422 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് ദിവസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെ എത്തുന്നത്. കേരളത്തിലെ പ്രതിദിന കേസുകളിൽ വന്ന കുറവ് ദേശീയതലത്തിലും പ്രതിഫലിക്കുകയായിരുന്നു. രാജ്യത്ത് ഇതിനോടകം 3.17 കോടി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 422 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4.25 ലക്ഷമായി. 24 മണിക്കൂറിനിടെ 38,887 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 4.04 ലക്ഷം…

Read More

ലോകായുക്ത തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു: കെ ടി ജലീൽ സുപ്രീം കോടതിയിൽ

  ബന്ധുനിയമന വിവാദത്തിൽ ലോകായുക്തക്കെതിരെ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരെ ലോകായുക്ത തയ്യാറാക്കിയ റിപ്പോർട്ടും ഇതുശരിവെച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത് ലോകായുക്തയുടെ ഭാഗത്ത് നിന്ന് സ്വാഭാവിക നീതി നിഷേധമുണ്ടായി. തനിക്കെതിരെ പുറപ്പെടുവിച്ച റിപ്പോർട്ട് ഏകപക്ഷീയമാണ്. തനിക്ക് നീതി നിഷേധിച്ചു. പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ടാണ് ലോകായുക്ത റിപ്പോർട്ടെന്നും ജലീൽ പറയുന്നു പരാതി ലഭിച്ചാൽ ആരോപണവിധേയന്റെ ഭാഗം…

Read More

ആൻഡമാനിൽ ഒരു മണിക്കൂറിനിടയിൽ രണ്ട് തവണ ഭൂചലനം; നാശനഷ്ടങ്ങളില്ല

ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. രണ്ട് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6.27ന് പോർട്ട്ബ്ലെയറിലാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.3 ആയിരുന്നു തീവ്രത. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാമത്തെ ഭൂചലനം 7.21നാണ് ഉണ്ടായത്. 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.

Read More

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.04

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.04 ശതമാനമാണ് വിജയം. രജിസ്റ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത് എത്തിയത്. 99.99 ശതമാനമാണ് വിജയം 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫലത്തിനായി കാത്തിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് പ്രത്യേക മാർഗരേഖ പ്രകാരമാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

കൊടുംക്രൂരന്മാരായ കുറുവാ സംഘം കേരളത്തിൽ, ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

  തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായി പൊലീസ്. അപകടകാരികളായ എഴുപത്തിയഞ്ചോളം പേർ അടങ്ങുന്ന സംഘമാണ് പാലക്കാട് അതിർത്തി വഴി കേരളത്തിലേക്ക് കടന്നിരിക്കുന്നതെന്നാണ് സൂചന. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. *കുറുവ സംഘത്തിന്റെ പ്രവർത്തന ഇങ്ങനെ :* പകൽ സമയത്ത് ആക്രിസാധനങ്ങളും മറ്റും പെറുക്കി വിൽക്കുന്നവരുടെ വേഷത്തിലാണ് കുറുവകൾ പ്രവർത്തിക്കുക. വീടും പരിസരവും കൃത്യമായി മനസിലാക്കിയ ശേഷം രാത്രിയിലാണ് കവർച്ചയ‌ക്ക് ഇറങ്ങുക. നല്ല കായികശേഷിയുള്ള ആളുകളാണ് സംഘത്തിലുള്ളത്. അതുകൊണ്ടുതന്നെ എതിർക്കുന്നവരെ വകവരുത്താനും…

Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

  ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്. അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടി ആയിരക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയായെന്ന് ഇവർ വാദിക്കുന്നു മുസ്ലിം സംഘടനകളാണ് അനുപാതം റദ്ദാക്കിയതിനെതിരെ രംഗത്തുവന്നിട്ടുള്ളത്. ഇന്ന് സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുസ്ലിം സംഘടനാ നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുന്നുണ്ട്. 16 മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലാണ് ധർണ

Read More

ഇന്ധനവില വർധനവിനെതിരെ രാഹുലിന്റെ നേതൃത്വത്തിൽ സൈക്കിൾ യാത്ര നടത്തി പ്രതിഷേധിച്ച് എംപിമാർ

  ഇന്ധനവില വർധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാർ പാർലമെന്റിലേക്ക് സൈക്കിളിൽ യാത്ര ചെയ്തത്. കേരളത്തിൽ നിന്നുള്ള എൽഡിഎഫ്, യുഡിഎഫ് എംപിമാർ അടക്കം റാലിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാൻ തീരുമാനമായത്. വിലക്കയറ്റത്താൽ രാജ്യം പൊറുതി മുട്ടുമ്പോഴും കേന്ദ്രസർക്കാരിന് മാത്രം ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Read More

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.04

  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.04 ശതമാനമാണ് വിജയം. രജിസ്റ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത് എത്തിയത്. 99.99 ശതമാനമാണ് വിജയം 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫലത്തിനായി കാത്തിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് പ്രത്യേക മാർഗരേഖ പ്രകാരമാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

മാസ്‌ക് വെക്കാത്തത് ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം; പാറശ്ശാലയിൽ നാല് പേർ അറസ്റ്റിൽ

  മാസ്‌ക് വെക്കാത്തത് ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനോജിനാണ് മർദനമേറ്റത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കൈയിൽ പരിക്കേറ്റ് വന്ന രോഗിക്കൊപ്പമുണ്ടായിരുന്നവരാണ് ഡോക്ടറെ മർദിച്ചത്. ഇവർക്കാർക്കും മാസ്‌കില്ലായിരുന്നു. മാസ്‌ക് നിർബന്ധമായും വയ്ക്കണമെന്ന് പറഞ്ഞതിനെത്തുടർന്നാണ് അനിഷ്ട സംഭവം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ ഡോക്ടറെയാണ് സംഘം ആക്രമിച്ചത്.

Read More