ഹന്ന ചുഴലിക്കാറ്റ് ; ടെക്സാസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും
ടെക്സാസ്: തെക്കന്‍ ടെക്സാസില്‍ 85 മൈല്‍ മൈല്‍ വേഗതയില്‍ വീശുന്ന ഹന്നാ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും ഫ്ലാഷ് വെള്ളപ്പൊക്കവും മണ്ണിടിച്ചലും തുടരുന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് കാറ്റഗറി 1 ല്‍പെട്ട ചുഴലിക്കാറ്റ് 8 മൈല്‍ വേഗതയില്‍ സഞ്ചരിച്ചെത്തിയത്. പോര്‍ട്ട് മാന്‍സ്ഫീല്‍ഡിന് 15 മൈല്‍ വടക്ക് പാഡ്രെ ദ്വീപില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കനത്ത മഴയും ശക്തമായ കാറ്റും കൊടുങ്കാറ്റും തെക്കന്‍ ടെക്സസ് തീരത്തെയാകെ ബാധിച്ചു. ഉച്ചതിരിഞ്ഞ് തീരത്ത് പ്രവേശിക്കുന്ന കൊടുങ്കാറ്റും കനത്ത മഴയും റിയോ…