സംസ്ഥാനത്ത് അടുത്ത ദിവസം മുതൽ ആൾക്കൂട്ടങ്ങളെ വിലക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ കെ മുരളീധരൻ എംപി. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ല. ഈ തീരുമാനത്തെ കോൺഗ്രസിന് ലംഘിക്കേണ്ടി വരും. സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിതെന്നും കെ മുരളീധരൻ പറഞ്ഞു
രോഗവ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് തെറ്റാണ്. 144 ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നുണ്ടെങ്കിൽ എടുക്കട്ടെ. കുറച്ചു മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യും. കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സിപിഎമ്മിന്റെ രക്ഷ എന്നും മുരളീധരൻ പറഞ്ഞു