പുതിയ ചിത്രം പ്രഖ്യാപിച്ച് ദിലീഷ് പോത്തൻ. ജോജി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്നും ദിലീഷ് പോത്തൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുന്‍ ചിത്രങ്ങളിലെന്ന പോലെ ഫഹദ് ഫാസില്‍ തന്നെയാണ് ജോജിയിലും നായകന്‍
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളാണ് ദിലീഷ് പോത്തൻ മുമ്പ് സംവിധാനം ചെയ്തത്. രണ്ട് ചിത്രങ്ങളും ഏറെ അവാർഡുകളും നിരൂപക പ്രശംസയും വാങ്ങിക്കൂട്ടിയിരുന്നു. തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ രംഗങ്ങളിലും സജീവമാണ് ദിലീഷ് പോത്തൻ.