ദുബൈ: ദുബൈയിലെ ബസുകളില്‍ യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സ്മാര്‍ട്ട് സംവിധാനം ഒരുക്കി റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). ബിഗ് ഡാറ്റ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.
ആര്‍ ടി എയുടെ കണ്‍ട്രോള്‍ സെന്ററുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണ് സംവിധാനം. സാമൂഹ്യ അകലം പാലിക്കാതെ യാത്രക്കാര്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്താല്‍ തത്സമയം കണ്ടുപിടിക്കാന്‍ സാധിക്കും.
സാമൂഹ്യ അകലം ലംഘിക്കുന്ന ബസുകളുടെ റൂട്ട് നമ്പര്‍, ലംഘിച്ചവരുടെ എണ്ണം, യാത്രാ തിയ്യതി, സമയം, ഡ്രൈവറുടെ വിശദാംശങ്ങള്‍, സാമൂഹ്യ അകലം ലംഘിച്ചതിന്റെ ഇടവേള, സമയദൈര്‍ഘ്യം അടക്കമുള്ള വിശദാംശങ്ങള്‍ ആര്‍ ടി എയുടെ കണ്‍ട്രോള്‍ റൂമുകളില്‍ അറിയാന്‍ സാധിക്കും. അതിനാല്‍, സാമൂഹ്യ അകലം പാലിക്കാത്തവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷ ലഭിക്കുകയും ചെയ്യും.