Webdesk

സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു

സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷില്‍ നിന്നും 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തിരുവനന്തപുരത്തെ എസ് ബി ഐ ലോക്കറില്‍ നിന്നാണ് സ്ഥിരനിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. സ്വപ്‌നയുടെ ലോക്കറുകളില്‍ നിന്നായി നേരത്തെ 1.05 കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും കണ്ടെത്തിയിരുന്നു സ്വപ്‌നയുടെ പേരിലുള്ള എഫ് ഡി അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വപ്‌ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ കഴിഞ്ഞ തവണ ചോദ്യം…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഇടുക്കി സ്വദേശിയാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മമ്മട്ടിക്കാനം ചന്ദനപുരയിടത്തിൽ സിവി വിജയൻ(61) മരിച്ചത്. അർബുദ രോഗബാധിതനായിരുന്നു വിജയൻ. കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More

ശിവശങ്കറിനെ എൻ ഐ എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; സർക്കാരിനും നിർണായകം

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ ഹാജാരാകനാണ് ശിവശങ്കറിന് നൽകിയ നിർദേശം. ശിവശങ്കർ പുലർച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടിൽ നിന്നും പുറപ്പെട്ടു. രാവിലെ പത്തരയോടെ അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരാകും ഇന്നത്തെ ദിവസം സംസ്ഥാന സർക്കാരിനും നിർണായകമാണ്. ശിവശങ്കർ അറസ്റ്റിലായാൽ സംസ്ഥാന രാഷ്ട്രീയം വീണ്ടും കലുഷിതമാകും. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഒരു ഉന്നതോദ്യോഗസ്ഥൻ തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്നത്…

Read More

സുൽത്താൻബത്തേരിയിൽ കൊവിഡ് ബാധിച്ച ആംബുലൻസ് ഡ്രൈവർ നഗരത്തിൽ ഒട്ടോയും ഓടിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു

സുൽത്താൻബത്തേരിയിൽ കൊവിഡ് ബാധിച്ച ആംബുലൻസ് ഡ്രൈവർ നഗരത്തിൽ ഒട്ടോയും ഓടിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. കൊവിഡ് രോഗികളെ അടക്കം കൊണ്ടുപോകുന്ന ആംബുലൻസ് ഡ്രൈവറാണ് നഗരത്തിൽ ഓട്ടോ ഓടിച്ചതെന്നാണ് അറിയുന്നത്. വിനായക ആശുപത്രിക്ക് മുൻപിലുള്ള ഓട്ടോ സ്റ്റാൻഡിൽ യാത്രക്കാരെ കയറ്റിയാണ് യാത്ര ചെയ്തത്. സുൽത്താൻബത്തേരിയിൽ കടുത്ത ആശങ്ക നിലനിൽക്കുമ്പോഴാണ് ഇങ്ങനെയുള്ള സംഭവമുണ്ടായത്. സുൽത്താൻബത്തേരിയിൽ ഇന്നലെവരെ 18 കൊവിഡ് രോഗികളാണ് റിപ്പോർട്ട് ചെയ്തത്

Read More

സുൽത്താൻ ബത്തേരി മിലിറ്റ് ഹാർഡ് വെയർ ഉടമ ചുമാർ അന്തരിച്ചു

സുൽത്താൻ ബത്തേരി: ഗാന്ധി ജങ്ഷൻ മിലിറ്റ് ഹാർഡ് വെയർ ഉടമ മിലിറ്റ് ചുമാർ (79) അന്തരിച്ചു. ഭാര്യ തങ്കമണി. മക്കൾ ജോസഫ്, ജോൺ, തോമസ്. മരുമക്കൾ സ്മിത, നിഷ, ഷിൽജ.

Read More

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി തുടരുന്നത് കാണാന്‍ ആഗ്രഹിക്കുന്നു- സുനില്‍ ഗവാസ്കര്‍

സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റായി തുടരുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് മുൻ ഇന്ത്യൻ നായകന്‍ സുനിൽ ഗവാസ്കർ. 2023 ലോകകപ്പ് അവസാനിക്കുന്നതുവരെ ഗാംഗുലി പ്രസിഡന്റായി തുടരാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും ഗവാസ്‌കർ പറഞ്ഞു. പണ്ട് നായകനായിരുന്ന കാലത്ത് സൗരവ് ഇന്ത്യൻ ടീമിനെ ഉയർത്തി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം പുനസ്ഥാപിച്ചതുപോലെ, ഗാംഗുലിയും സംഘവും ബിസിസിഐ ഭരണകൂടവുമായി ചേർന്ന് ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കുമെന്ന് ഗാവസ്‌കർ പറഞ്ഞു. തങ്ങളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സൌരവ് ഗാംഗുലി, ജയ്…

Read More

കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മരിച്ചത് 8 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഓമശ്ശേരി മെലാനികുന്ന് മുഹമ്മദ്(62) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ കെഎംസിടി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, രക്തസമ്മർദം ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഇയാൾ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചതിനെ തുടർന്നാണ് ഇയാളെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നേരത്തെ ആലപ്പുഴയിൽ രണ്ട് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി…

Read More

ഹജ്ജ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നമിറ പള്ളി

മിന: ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നമിറ പള്ളി. എയര്‍ കണ്ടീഷന്‍, പ്യൂരിഫിക്കേഷന്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട് സെന്‍ട്രിഫ്യൂജല്‍ ഫാനുകള്‍, എന്‍ട്രന്‍സ് എന്നിവ വഴി മിനിറ്റില്‍ പത്ത് ലക്ഷം ക്യൂബിക് അടി വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനമുണ്ട്. 60 സെന്‍ട്രല്‍ എ സി ഘടിപ്പിച്ചു. ഇതിലൂടെ 100 ശതമാനം ശുദ്ധമായ വായു ലഭിക്കും. നമിറ പള്ളിയിലെ മേല്‍ക്കൂര പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ആയിരം ശൗചാലയങ്ങള്‍ നവീകരിച്ചു. 1.10 ലക്ഷം ചതുരശ്ര മീറ്റര്‍ ആഡംബര…

Read More

ആദ്യകാല സി പി ഐ (എം എൽ) പ്രവർത്തകനെ സുൽത്താൻ ബത്തേരിക്കടുത്ത പുത്തൻ കുന്നിലെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി:ആദ്യകാല സി പി ഐ (എം എൽ) പ്രവർത്തകനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരിക്കടുത്ത പുത്തൻകുന്ന് കോടതി പടിയിലെ വാടകവീട്ടിൽ പതിനഞ്ച് വർഷമായി താമസിക്കുന്ന കാസർകോട് ബേക്കൽ പാലക്കുന്ന് കുന്നൂച്ചി വീട്ടിൽ ഗംഗാധരൻ (67 ) ആണ് മരിച്ചത് ഇന്ന് ഉച്ചയോടെ വീടിനകത്ത് മരിച്ച നിലയിൽ അയൽവാസികളാണ് കണ്ടത്. പുത്തൻ കുന്നിൽ മോട്ടോർ മെക്കാനിക്കായി ജോലി നോക്കി വരികയായിരുന്നു. സുൽത്താൻബത്തേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു .

Read More

തമിഴ്‌നാട്ടിൽ ഇന്ന് 6986 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 85 പേർ മരിച്ചു

തമിഴ്‌നാട്ടിൽ രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 6986 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 85 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3494 ആയി ഉയർന്നു 2,13,723 പേരാണ് സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് ബാധിതരായത്. 1,56,526 പേർ രോഗമുക്തി നേടി. 53,703 പേരാണ് ചികിത്സയിൽ കഴിയുന്നത്. തിരുച്ചിറപ്പള്ളിയിലെ ബാങ്കിന്റെ ശാഖയിലെ 38 ജീവനക്കാർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇവിടെയുള്ള ഒരു ഉദ്യോഗസ്ഥൻ കൊവിഡ് ബാധിതനായി മരിച്ചിരുന്നു. തുടർന്നാണ് ബാങ്കിൽ റാൻഡം പരിശോധന നടത്തിയത്. അടുത്തുള്ള…

Read More