കൊല്ലം പത്തനാപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചു. പത്തനാപുരം മാങ്കോട് ചരിവിള വീട്ടിൽ രാജീവ്-സിന്ധു ദമ്പതിമാരുടെ മകൾ ആദിത്യയെന്ന പത്ത് വയസ്സുകാരിയാണ് മരിച്ചത്. മാങ്കോട് സ്‌കൂൾ വിദ്യാർഥിനിയാണ്
പുലർച്ചെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതായി രക്ഷിതാക്കൾ കണ്ടത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.