ഇടുക്കി കട്ടപ്പനയിൽ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ചു. കുട്ടി പ്രസവത്തിന് പിന്നാലെ മരിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. കട്ടപ്പന സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന മൂലമറ്റം സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്.
യുവതി അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ എത്തിപ്പോഴാണ് ഹോസ്റ്റലിലെ വാർഡൻ ഉൾപ്പെടെ വിവരം അറിയുന്നത്. കുട്ടിയുടെ മരണത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.