Headlines

Webdesk

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം 1500 പേർക്ക് ദർശനാനുമതി; ബുക്കിംഗ് 1200 പേർക്ക്

  ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം 1500 പേർക്ക് ദർശനത്തിന് അനുമതി. ഓൺലൈൻ ബുക്കിങ് വഴി 1200 പേർക്കും ദേവസ്വം ജീവനക്കാരും പെൻഷൻകാരുമായ 150 പേർക്കും ഗുരുവായൂർ നഗരസഭ നിവാസികളായ 150 പേർക്കുമാണ് പ്രവേശനം ലഭിക്കുക. ഇതുവരെ പ്രതിദിനം 900 പേർക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 600 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,080 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 4385 രൂപയായി. ആഗോളവിപണിയിലെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1762 ഡോളറായി ഇടിഞ്ഞു. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,616 രൂപയായി.

Read More

കേരളക്കരയെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട്

കേരളക്കരയെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട് .21പേരുടെജീവനുംഅതിലേ റെ പേരുടെ ജീവിതവും തകര്‍ത്ത കരിപ്പൂര്‍ അപകടത്തിന്‍റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് ഘടനയുളള കരിപ്പൂരിലെ റണ്‍വേ വികസനമടക്കമുളള കാര്യങ്ങളില്‍ പിന്നീട് കാര്യമായൊന്നും നടപ്പായതുമില്ല. .എങ്കിലും ദുരന്തമുഖത്ത് മറ്റെല്ലാം മറന്നൊരുമിച്ച കരിപ്പൂര്‍ മാതൃക രക്ഷാപ്രവര്‍ത്തനം കേരളത്തിന് സമ്മാനിച്ച പ്രതീക്ഷയും ഊര്‍ജ്ജവും സമാനതകളില്ലാത്തതാണ്. കേരളവും ലോകമെങ്ങുമുളള പ്രവാസി സമൂഹവും മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തം. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്ക് കൂടി കൊവിഡ്; 617 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെയെത്തുന്നത്. അതേസമയം സ്ഥിരീകരിച്ച കേസുകളിലേറെയും കേരളത്തിൽ നിന്നുള്ളതാണ് 617 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 40,017 പേർ രോഗമുക്തി നേടി. നിലവിൽ 4,12,153 പേരാണ് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.21 ശതമാനമാണ്. രാജ്യത്ത് ഇതിനോടകം 50.10 കോടി ഡോസ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  

Read More

മാനസ വധം: രഖിലിന് തോക്ക് നൽകിയ ബീഹാർ സ്വദേശി പിടിയിൽ

  കോതമംഗലത്ത് മാനസയെന്ന ഡെന്റൽ കോളജ് വിദ്യാർഥിനിയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത രഖിലിന് തോക്ക് കൈമാറിയ ആളെ പിടികൂടി. ബീഹാർ സ്വദേശി സോനുകുമാർ മോദിയെന്ന 21കാരനെയാണ് കേരളാ പോലീസ് പിടികൂടിയത്. ബീഹാർ പോലീസിന്റെയും സ്‌പെഷ്യൽ സ്‌ക്വാഡിന്റെയും സഹായത്തോടെ സാഹസികമായിട്ടാണ് ഇയാളെ പിടികൂടിയത് ബീഹാറിലെ കോടതിയിൽ ഹാജരാക്കിയ ഇയാൾക്കായി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയിട്ടുണ്ട്. സോനുകുമാർ മോദിയെ കേരളത്തിലേക്ക് കൊണ്ടുവരും. കോതമംഗലം എസ് ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇയാളെ ബീഹാറിലെത്തി പിടികൂടിയത്. സോനുവിനെ പിടികൂടാൻ…

Read More

രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ 50 കോടി കടന്നു; ചരിത്ര നേട്ടമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  രാജ്യത്ത് ഇതുവരെ 50 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ട്വിറ്റർ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു വാക്‌സിനേഷനിൽ രാജ്യം 50 കോടി കടന്നിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. ആരോഗ്യ പ്രവർത്തകർക്ക് നന്ദിയെന്നും ട്വീറ്റിൽ കുറിച്ചു. രാജ്യത്ത് ആദ്യ പത്ത് കോടി ഡോസ് 85 ദിവസം കൊണ്ടാണ് നൽകിയത്. 10-20 കോടിയിൽ എത്താൽ 45 ദിവസം വേണ്ടി വന്നു…

Read More

പരീക്ഷകൾ: ഇന്നും, നാളെയും കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും

തിരുവനന്തപുരം: ഇന്നും, നാളെയും (ശനി, ഞായർ) സംസ്ഥാനത്ത് കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. ഓഗസ്റ്റ് 7 ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വെച്ച് നടക്കുന്ന എസ്.സി ഡെവലപ്‌മെന്റ് ഓഫീസർ ഗ്രേഡ് 2, ജില്ലാ മാനേജർ എന്നീ പി.എസ്.സി പരീക്ഷയും ഓഗസ്റ്റ് 8 ഞായറാഴ്ച തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി നടക്കുന്ന സെൻട്രൽ ആർമിഡ് പോലീസ് ഫോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയും നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പരീക്ഷ കേന്ദ്രങ്ങളിലേക്ക് ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവ്വീസുകൾ സംസ്ഥാനത്തിന്റെ…

Read More

പൂന്തുറയില്‍ 11 വയസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം പൂന്തുറയില്‍ 11 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്തുറ സ്വദേശി ഷാഹിദിന്റെ മകന്‍ മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ഷാന്‍ ജീവനൊടുക്കിയത്. കുട്ടി സ്ഥിരമായി മൊബൈല്‍ ഗെയിം കളിച്ചിരുന്നതായി സംശയമുണ്ട്  

Read More

കരിപ്പൂർ വിമാനാപകടം; കേരളത്തിന്‍റെ ഹൃദയം തകര്‍ത്ത ദുരന്തത്തിന് ഒരു വയസ്

കരിപ്പൂർ വിമാനാപകട ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. 2020 ആഗസ്ത് 7ന് കരിപ്പൂർ സാക്ഷിയായത് കേരളം മുമ്പ് കണ്ടിട്ടില്ലാത്ത ദുരന്തത്തിനായിരുന്നു . നൂറിലേറെ പേർക്ക് പരിക്കേറ്റ അപകടത്തിൽ 21 പേരുടെ ജീവൻ പൊലിഞ്ഞു . അപ്രതീക്ഷിതമായിരുന്നു 2020 ആഗസ്ത് ഏഴിലെ കരിപ്പൂർ വിമാനാപകടം. രാത്രി 7.40 ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങുന്ന നിമിഷം. കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷ തേടി ജന്മനാട്ടിലേക്ക് അഭയംതേടി പുറപ്പെട്ടവരാണ് ആ വിമാന യാത്രികരിൽ കൂടുതലും….

Read More

കൊവിഡ് അവലോകന യോഗം ഇന്ന് ചേരും; മാനദണ്ഡങ്ങളിലെ എതിർപ്പ് ചർച്ചയാകും

സംസ്ഥാനത്തെ പുതിയ കൊവിഡ് മാനദണ്ഡങ്ങളിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. വിഷയം യോഗത്തിൽ ചർച്ചയാകും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണ് കടകളിലെത്താൻ വാക്‌സിൻ സർട്ടിഫിക്കറ്റോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, കൊവിഡ് മുക്തി രേഖയോ കാണിക്കണമെന്ന നിർദേശം എത്രത്തോളം കർശനമാക്കണം, നടപടികൾ എന്ത് സ്വീകരിക്കണമെന്നത് യോഗം ചർച്ച ചെയ്യും.

Read More