യു ട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണവും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റെന്ന് അറിയപ്പെടുന്ന ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു. മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വക്കേറ്റ് നാഗരാജ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്
എഫ് ഐ ആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. യു ട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നതായി പരാതിയില്‍ പറയുന്നു
പരാതിക്കൊപ്പം യൂ ട്യൂബ് ചാനലുകളുടെ ലിങ്കും വിവരങ്ങളും നല്‍കിയിട്ടുണ്ട്. ഗുരുതരമല്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്