ഇടുക്കി അടിമാലി കൂമ്പൻപാറയിൽ ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ഹോം സ്‌റ്റേ നടത്തിപ്പുകാരനായ സിജോ, ഇടപാടുകാരായ ആരക്കുഴി സ്വദേശി അഖിൽ, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവരാണ് പിടിയിലായത്.
നിർദേശത്തിനനുസരിച്ച് സ്ത്രീകളെ ഹോം സ്‌റ്റേയിൽ എത്തിച്ച് നൽകിയായിരുന്നു ഇടപാടുകൾ. സിജോയുടെ സഹായി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. നാല് സ്ത്രീകളും പരിശോധന സമയത്ത് ഹോം സ്‌റ്റേയിലുണ്ടായിരുന്നു. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ് വിട്ടയച്ചു
ഹോം സ്‌റ്റേയിലുണ്ടായിരുന്ന വാഹനങ്ങളും മൊബൈൽ ഫോണുകളും പോലീസ് പിടികൂടി. വാടകക്ക് എടുത്ത കെട്ടിടത്തിലാണ് ഹോം സ്‌റ്റേ പ്രവർത്തിച്ചിരുന്നത്.