ഇടുക്കി ചിത്തിരപുരത്ത് വ്യാജ മദ്യം കഴിച്ച് മൂന്ന് പേർ ആശുപത്രിയിലായി. ഇവരുടെ നില ഗുരുതരമാണ്. രണ്ട് പേരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ അങ്കമാലി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. രണ്ട് പേരുടെ കണ്ണിന് തകരാറുണ്ട്. ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്
ചിത്തിരപുരത്തെ സ്വകാര്യ ഹോം സ്‌റ്റേയിൽ വെച്ചാണ് ഇവർ വ്യാജമദ്യം കഴിച്ചത്. ഹോം സ്‌റ്റേ ഉടമ തങ്കച്ചൻ, സഹായി ജോബി, മനോജ് എന്നിവരാണ് ആശുപത്രിയിലായത്. വാറ്റു ചാരായമാണ് ഇവർ കഴിച്ചതെന്നാണ് സൂചന.