രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72,049 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 67 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 67,57,132 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 986 പേർ മരിച്ചു. ആകെ കൊവിഡ് മരണം 1,04,555 ആയി ഉയർന്നു. 57,44,694 പേർ ഇതിനോടകം രോഗമുക്തി നേടിക്കഴിഞ്ഞു. 9,07,883 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
8.22 കോടി സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചത്. ഇന്നലെ മാത്രം 12 ലക്ഷത്തോളം സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ പറയുന്നു.
കർണാടകയിൽ ഇന്ന് 9993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ആറര ലക്ഷം കടന്നു. തമിഴ്‌നാട്ടിൽ 5017 പേർക്ക് മഹാരാഷ്ട്രയിൽ 12258 പേർക്കും ആന്ധ്രയിൽ 5795 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു