സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയിലെത്തി. 4650 രൂപയാണ് ഗ്രാമിന്റെ വില
ചൊവ്വാഴ്ച 37,480 രൂപയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന്റെ വില 1877.15 ഡോളറായി. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെ വില 58,088 രൂപയായി.