Webdesk

ഐസിസി ഏകദിന റാങ്കിംഗിൽ കോഹ്ലി ഒന്നാം സ്ഥാനത്ത്; രോഹിത് ശർമ രണ്ടാമൻ

ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും ആദ്യ സ്ഥാനങ്ങൾ നിലനിർത്തി. കോഹ്ലി ഒന്നാം സ്ഥാനത്തും രോഹിത് രണ്ടാംസ്ഥാനത്തും തുടരുകയാണ്. കോഹ്ലിക്ക് 871 പോയിന്റുണ്ട്. രോഹിതിന് 855 പോയിന്റാണുള്ളത്. 829 പോയിന്റുമായി പാക്കിസ്ഥാന്റെ ബാബർ അസമാണ് മൂന്നാം സ്ഥാനത്ത്. ബൗളർമാരിൽ ന്യൂസിലാൻഡിന്റെ ട്രെന്റ് ബോൾട്ടാണ് ഒന്നാം സ്ഥാനത്ത്. 719 പോയിന്റ് ബോൾട്ടിനുണ്ട്. 701 പോയിന്റുള്ള ജസ്പ്രീത് ബുമ്രയാണ് രണ്ടാം സ്ഥാനത്ത്. അഫ്ഗാൻ താരം മുജീബ് റഹ്മാനാണ് മൂന്നാം സ്ഥാനത്ത്. ഓൾ റൗണ്ടർമാരിൽ…

Read More

15 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ രാജ്യത്ത് 48,513 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 15,31,669 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഒരു ദിവസത്തിനിടെ 768 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 34,193 ആയി ഉയർന്നു. 9,88,029 പേർ രോഗമുക്തി നേടിയപ്പോൾ 5,09,447 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 282 പേർ മരിച്ചു. ആകെ മരണസംഖ്യ…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസൻ(67)ആണ് മരിച്ചത്. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഈ മാസം 25നാണ് കുട്ടി ഹസന് കൊവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 9.40ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും.

Read More

കലി തുള്ളി കാലവർഷം: സംസ്ഥാനത്ത് പരക്കെ നാശനഷ്ടം; കോട്ടയത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചു. ഇന്നലെ വൈകുന്നരം മുതൽ അതിശക്തമായ മഴയാണ് പലയിടങ്ങളിലും ലഭിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് മഴ ശക്തം. വ്യാപക നാശനഷ്ടങ്ങൾ പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപം മണ്ണിടിഞ്ഞുവീണു. കോട്ടയം തിരുവനന്തപുരം സഞ്ചാരദിശയിലാണ് തുരങ്കത്തിന് മുന്നിലാണ് മണ്ണിടിഞ്ഞുവീമത്. കൊവിഡ് കാലമായതിനാൽ തീവണ്ടി സർവീസുകൾ കുറവായത് വലിയ അപകടം ഒഴിവാക്കി. അപകടത്തെ തുടർന്ന് സ്‌പെഷ്യൽ ട്രെയിനായ വേണാട് ചങ്ങനാശ്ശേരി വരെയെ സർവീസ് നടത്തുകയുള്ളു കോട്ടയം മീനച്ചിൽ…

Read More

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുൽത്താൻ ബത്തേരി കെ.എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ മരിച്ചു

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുൽത്താൻ ബത്തേരി കെ.എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ മരിച്ചു. കോട്ടയം മുരുക്കുംവയൽ കരുംനിലം കല്ലുക്കുന്നേൽ വീട്ടിൽ കെ. ആർ രഞ്ജിത്ത് (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 7 മണിയോടെ സുൽത്താൻ ബത്തേരി കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ ബത്തേരി – പുൽപ്പളളി റോഡിൽ വെച്ചാണ് രഞ്ജിത്തിനെ കാറിടിച്ച് തെറിപ്പിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ക്വാട്ടേഴ്സിലേക്ക് മടങ്ങുന്നതിന്നിടെ സാധനം വാങ്ങാൻ കടയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്….

Read More

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ക്കു മാത്രം അനുമതി;കലക്ടർ

ജില്ലയിലെ പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ഇനിയോരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പരിമിതപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ചരക്കു വാഹനങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കു മാത്രമാണ് ഗതാഗതത്തിന് അനുമതി. മറ്റ് അത്യാവശ്യ യാത്രക്കാര്‍ താമരശ്ശേരി ചുരം വഴി പോകണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണം.

Read More

മുഖ്യമന്ത്രിക്ക് പിന്നാലെ മധ്യപ്രദേശിലെ ജലവിഭവ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പിന്നാലെ മധ്യപ്രദേശിൽ ജലവിഭവ മന്ത്രി തുളസി സിലാവത്തിനും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യക്കും രോഗബാധയുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അറിയിച്ചു മധ്യപ്രദേശിൽ ഇത് മൂന്നാമത്തെ മന്ത്രിക്കാണ് കൊവിഡ് ബാധിക്കുന്നത്. നേരത്തെ മന്ത്രി അരവിന്ദ് ഭർതിയക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം മുമ്പ് വരെ എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങൾ കുറേയേറെ ‘കോവിഡ് മരണം’ റിപ്പോർട്ട് ചെയ്യുന്നത് കണക്കിൽ വരുന്നില്ല എന്നൊരു പ്രചാരണം നടക്കുന്നതിനാലാണ് വിശദീകരണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് 19 പോസിറ്റീവായ ആൾ മരണമടഞ്ഞാലും എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ല. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള ഇൻറർനാഷണൽ ഗൈഡ്ലൈൻസ് ഫോർ സർട്ടിഫിക്കേഷൻ ആൻറ് ക്ലാസിഫിക്കേഷൻ (കോഡിങ്) ഓഫ് കോവിഡ്-19 ആസ് കോസ് ഓഫ് ഡെത്ത് എന്ന ഇൻറർനാഷണൽ ഗൈഡ് ലൈൻ അനുസരിച്ചാണ്…

Read More

ഉത്ര വധക്കേസ്: രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി

കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പുസാക്ഷിയാക്കി. സുരേഷിനെ മാപ്പ് സാക്ഷിയാക്കാൻ എതിർപ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് നടപടി ഉത്രയെ കൊലപ്പെടുത്താൻ സൂരജിന് പാമ്പുകളെ നൽകിയത് സുരേഷായിരുന്നു. ആദ്യം അണലിയെയും പിന്നീട് മൂർഖനെയും നൽകി. സുരേഷിന്റെ ചിറക്കരയിലെ വീട്ടിലെത്തിയാണ് സൂരജ് പാമ്പിനെ വാങ്ങിയത്. രണ്ട് പാമ്പുകൾക്കുമായി പതിനായിരം രൂപയും നൽകി. സൂരജ് പാമ്പിനെ വാങ്ങിക്കൊണ്ടുപോയതിന് സുരേഷിന്റെ മകനും സാക്ഷിയായിരുന്നു. തന്നെ മാപ്പ് സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് പുനലൂർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു….

Read More

കരുത്താർജിച്ച് വ്യോമസേന; റഫാൽ വിമാനങ്ങൾ ഇന്നെത്തും, അംബാലയിൽ കനത്ത സുരക്ഷ

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിച്ച് റഫാൽ വിമാനങ്ങൾ ഇന്നെത്തും. ഫ്രാൻസിൽ നിന്നും 7000 കിലോമീറ്ററുകൾ പിന്നിട്ട് യുദ്ധവിമാനങ്ങൾ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇന്ത്യയിലെത്തുന്നത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്കാണ് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് എത്തുന്നത്. അഞ്ച് വിമാനമങ്ങളാണ് ആദ്യ ബാച്ചിലുണ്ടാകുക. വ്യോമസേനാ മേധാവി ആർ കെ എസ് ബദൗരിയ നേരിട്ടെത്തിയ റഫാലിനെ ഏറ്റുവാങ്ങും. കനത്ത സുരക്ഷയാണ് അംബാലയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. വ്യോമസേനാ താവളത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ധുൽകോട്ട്, ബൽദേവ് നഗർ, ഗർണാല, പഞ്ചഘോഡ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ….

Read More