നീണ്ട ഇടവേളക്ക് ശേഷം കൽപ്പറ്റ നഗരത്തിൽ ഇന്ന് പോസിറ്റീവ് കേസുകൾ ഇല്ല : മീനങ്ങാടിയിൽ രണ്ട് പേർക്ക് മാത്രം

കൽപ്പറ്റ നഗരത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം  ആശ്വാസദിനം . കൽപ്പറ്റയിൽ ആർക്കും ഇന്ന്  നടത്തിയ പരിശോധനയിൽ  പോസിറ്റീവില്ല. 134 ആൻറിജൻ  പരിശോധനയും  34 ആർ ടി പിസിആർ പരിശോധനയുമാണ്  ഇന്നു നടത്തിയത്. ഇതിൽ വെങ്ങപ്പള്ളിയിൽ  അഞ്ചു വയസ്സുള്ള   കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്കും, വരദൂരിലെ ഒരു കുടുംബത്തിലെ മൂന്നു പേർക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. ആൻറിജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് കണ്ടെത്തിയത്. ബത്തേരി കെ എസ് ആർ ടി സി ഡിപ്പോയിലെ മൂന്നു പേർക്കും  മേപ്പാടിയിൽ ആന്റിജൻ  പരിശോധനയിൽ മൂന്നുപേർക്കും നാലുപേർക്ക് ആർ ടി പി സി ആർ പരിശോധനയിലും  പോസിറ്റീവായി .  മീനങ്ങാടി സ്വദേശികളായ രണ്ട് പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. അമ്പലവയൽ സി എച്ച് സിയിൽ നടത്തിയ പരിശോധനയിലും, കൽപ്പറ്റ ഡി.ഡി.ആർ.സി ലാബിൽ നടത്തിയ പരിശോധനയിലുമാണ് ഇരുവർക്കും രോഗബാധ കണ്ടെത്തിയത്. കൽപ്പറ്റയിൽ പരിശോധന നടത്തിയാൾ ദുബായിലേക്ക് പോകാൻ ഇരിക്കുകയാണ് പരിശോധന നടത്തിയത്. സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിപ്പോയിലെ കണ്ടക്ടര്‍മാരായ കരുനാഗപ്പള്ളി,പട്ടാമ്പി,പാലക്കാട് സ്വദേശികളായ കണ്ടക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ഡിപ്പോയിലെ മറ്റ് ജീവനക്കാരും ആശങ്കയില്‍ സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ മൂന്ന് കണ്ടക്ടര്‍മാര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.കഴിഞ്ഞദിവസങ്ങളിലും ഇന്നുമായാണ് മൂന്ന് പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞയാഴ്ചയാണ് കരുനാഗപ്പള്ളി സ്വദേശിയായ കണ്ടക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുടെ സമ്പര്‍ക്കത്തില്‍വന്ന പട്ടാമ്പി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ആറുപേരെ ഇന്ന് ആന്റിജന്‍ പരിശോധനയക്ക് വിധേയമാക്കിയപ്പോഴാണ് പാലക്കാട് സ്വദേശിയായ ഒരുജീവനക്കാരനുകൂടി കൊവിഡ് പോസിറ്റീവായത്. ഇതോടെ ഡിപ്പോയിലെ മറ്റ് ജീവനക്കാരും ആശങ്കയിലായിരിക്കുകയാണ്. കൊവിഡ് ബാധിതരായവര്‍ കൂടുതല്‍ ജീവനക്കാരുമായി സമ്പര്‍ക്കംവന്നിട്ടുണ്ട്. ഇവരെവരും ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കുമെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു. ഡിപ്പോ കഴിഞ്ഞ ദിവസം അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. രോഗ ബാധിതരായവര്‍ കഴിഞ്ഞദിവസങ്ങളില്‍ ദീര്‍ഘദൂര ഗ്രാമീണ സര്‍വ്വീസുകളില്‍ ജോലിചെയ്തിരുന്നു. കൊവിഡ് 19 രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കംവന്നവര്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയില്ലെന്ന ആക്ഷേപവും ജീവനക്കാരില്‍ നിന്നും ഉയരുന്നുണ്ട്.