രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,496 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 69,06,152 ആയി ഉയർന്നു
8,93,592 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 964 പേർ ഒരു ദിവസത്തിനിടെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,06,940 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 59 ലക്ഷം കടന്നു.
അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഒരു ലക്ഷത്തിനടുത്തായിരുന്നു പ്രതിദിന വർധനവുണ്ടായിരുന്നത്. ഇതിൽ നിന്നും എഴുപതിനായിരത്തിലേക്ക് താഴ്ന്നത് ആശ്വാസകരമാണ്. കൂടാതെ മരണനിരക്ക് ആയിരത്തിൽ നിന്നും താഴെയാകുകയും ചെയ്തു.