ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 17 ആപ്പുകള്‍ നീക്കം ചെയ്തു

പ്ലേ സ്റ്റോറില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ഗൂഗിള്‍. 17 ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് വീണ്ടും നീക്കം ചെയ്തത്. കാലിഫോര്‍ണിയ ആസ്ഥാനമായ ഐടി സുരക്ഷ സ്ഥാപനം എസ്കലര്‍ നടത്തിയ ഗവേഷണത്തിലാണ് ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച ആപ്പുകളെ കണ്ടെത്തിയത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് ഏറ്റവും വലിയ ഭീക്ഷണി സൃഷ്ടിക്കുന്ന മാല്‍വെയറാണ് ജോക്കര്‍. നീക്കം ചെയ്ത ആപ്പുകള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ലഭ്യമാകില്ല.

മെറ്റിക്കുലസ് സ്കാനർ, പേപ്പർ ഡോക് സ്കാനർ, ബ്ലൂ സ്കാനർ, സ്റ്റൈൽ ഫോട്ടോ കൊളാഷ്, ഹമ്മിംഗ്ബേർഡ് പിഡിഎഫ് സി തുടങ്ങി 17 ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഈ തരത്തിലുള്ള ആപ്പുകള്‍ നിങ്ങളുടെ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നാണ് ഗൂഗിന്റെ നിര്‍ദ്ദേശം.