കൽപ്പറ്റയിൽ ഇന്നു നടത്തിയ ആൻറിജൻ പരിശോധനയിലാണ് 10 പേർക്കും രോഗബാധ സ്ഥിരീകരിച്ചത്. ആറു പേർ കണിയാമ്പറ്റ സ്വദേശികളും, മൂന്ന് പേർ കൽപ്പറ്റ സ്വദേശികളും, ഒരാൾ മുട്ടിൽ സ്വദേശിയുമാണ്. 144 ആൻറിജൻ പരിശോധനയും 55 ആർ ടി പി സി ആർ പരിശോധനയും, 1 ട്രൂനാറ്റ് പരിശോധനയുമാണ് ഇന്ന് നടത്തിയത്. അമ്പലവയലിൽ 20 പേർക്കും മേപ്പാടിയിൽ ആൻറിജൻ പരിശോധനയിൽ ആറ് പേർക്കും ആർ.ടി.പി.സി. ആർ. പരിശോധനയിൽ ഒരാൾക്കു കോവിഡ് പോസിറ്റീവായി . പനമരത്ത് മൂന്ന് പേർക്കും പോസിറ്റീവാണ്.
The Best Online Portal in Malayalam