Webdesk

ഡൽഹി കാപിറ്റൽസ് താരം അക്‌സർ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ താരം അക്‌സർ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസ് അംഗമാണ് അക്‌സർ. ഐപിഎൽ ആരംഭിക്കാൻ ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ടീമിന്റെ പ്രധാന കളിക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അക്‌സറിന്റെ അഭാവം ഡൽഹിക്ക് വലിയ തിരിച്ചടിയാകും ഈ മാസം 9നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഏപ്രിൽ 10ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. നേരത്തെ ഡൽഹി നായകനായിരുന്ന ശ്രേയസ്സ് അയ്യരും പരുക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. പകരം റിഷഭ് പന്താണ് ഡൽഹിയെ നയിക്കുക.

Read More

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കരുതൽ കൈവിടരുത് ; ജില്ലാ കളക്ടർ

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകാലത്ത്പൊതുജനങ്ങളും സ്ഥാനാർത്ഥികളും പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിർദ്ദേശിച്ചു.പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളിൽ നടത്താതിരിക്കാൻ ശ്രദ്ധിക്കണം.കുടുംബ യോഗങ്ങളും പൊതുയോഗങ്ങളും തുറസ്സായ സ്ഥലങ്ങളിൽ നടത്തണം.തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഉള്ളവർ ശരിയായ രീതിയിൽ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ ഇടയ്ക്കിടെ ശുചീകരിക്കാനും ശ്രദ്ധിക്കണം. മാസ്ക് മുഖത്തുനിന്നും താഴ്ത്തി ആരെയും അഭിസംബോധന ചെയ്യരുത്. ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ…

Read More

എല്‍.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നയിക്കുന്ന റോഡ് ഷോ നാളെ മാനന്തവാടിയില്‍

എല്‍.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നയിക്കുന്ന റോഡ് ഷോ നാളെ മാനന്തവാടിയില്‍ നടക്കും. ഉച്ചക്ക് 1 മണിക്ക് എരുമത്തെരുവ് സി.ഐ.ടി.യു പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുക. ഗാന്ധിപാര്‍ക്ക് ചുറ്റി റോഡ് ഷോ പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിക്കും. സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, സി.കെ ശശീന്ദ്രന്‍, പി.ഗഗാറിന്‍ എന്നിവര്‍ റോഡ് ഷോക്ക് നേതൃത്വം നല്‍കും.  

Read More

ഈ പാർട്ടിയിൽ എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ: പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള പ്രചാരണങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പി ജയരാജൻ. പാർട്ടിയാണ് ക്യാപ്റ്റനെന്നും വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും. ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റൂ ചെയ്ത് ഇഷ്ടം പ്രകടിപ്പിക്കും. എന്നാൽ കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. ഈ പാർട്ടിയിൽ എല്ലാവരും സഖാക്കളാണ്. പാർട്ടിയാണ് ക്യാപ്റ്റനെന്നും ജയരാജൻ…

Read More

നേമത്ത് സിപിഎമ്മും കോൺഗ്രസും വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം രാജശേഖരൻ

നേമത്ത് കോൺഗ്രസും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടം നടത്തിയെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ബിജെപിയെ തോൽപിക്കാൻ നേമത്ത് സിപിഎം കോൺഗ്രസിന് വോട്ട് മറിക്കും. നേമത്തെ ബിജെപി വോട്ടുകൾ എങ്ങോട്ടും പോകില്ല. നേമം ബിജെപിയുടെ ഗുജറാത്ത് തന്നെയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. യുഡിഎഫും സിപിഎമ്മും മുഖ്യ എതിരാളികൾ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെയും സിപിഎമ്മിന്റെയും പാളയത്തിലാണ് വോട്ട് ചോർച്ച ഉണ്ടായിട്ടുള്ളത്. ബിജെപിയെ തോൽപിക്കാൻ ഇരുപക്ഷവും ശ്രമിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Read More

പണ്ട് പറഞ്ഞതൊക്കെ ഓർത്തായിരിക്കും ശരണം വിളിച്ചത്; മോദിയെ പരിഹസിച്ച് പിണറായി

ശരണം വിളി തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രവാക്യമെന്ന രീതിയിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നേരത്തെ ഇവിടെ വന്ന് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടല്ലോ. അക്കാര്യങ്ങൾ ഓർത്തായിരിക്കും ശരണം വിളിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം കോൺഗ്രസ് സഹായിച്ചതു കൊണ്ടാണ് നേമത്ത് കഴിഞ്ഞ തവണ ബിജെപി വിജയിച്ചത്. ആ അക്കൗണ്ട് എൽ ഡി എഫ് ഇത്തവണ ക്ലോസ് ചെയ്യും. പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘ്പരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാൻ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായതു കൊണ്ടാണ്. വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കാൻ…

Read More

രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം ഡി വൈ എസ് പിയുടെ കാലിൽ കയറി; വിരലിന്റെ എല്ലിന് പൊട്ടൽ

രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി വടകര ഡി വൈ എസ് പിക്ക് പരുക്ക്. രാഹുൽ ഗാന്ധി കൊയിലാണ്ടിയിൽ പ്രസംഗം കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് അകമ്പടി വാഹനം ഡി വൈ എസ് പിയുടെ കാലിൽ കയറിയത്. ഡി വൈ എസ് പി മൂസ വള്ളിക്കാടനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കാൽവിരലിന്റെ എല്ലിൽ പൊട്ടലുണ്ടെന്ന് കണ്ടെത്തി.

Read More

പ്രചാരണ വാഹനം അപകടത്തിൽപ്പെട്ടു; വീണ ജോർജിനും ഡ്രൈവർക്കും പരുക്ക്

ആറൻമുളയിലെ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ വീണ ജോർജിന്റെ പ്രചാരണ വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട റിംഗ് റോഡിൽ വെച്ച് എതിരെ വന്ന വാഹനവുമായി പ്രചാരണ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. എംഎൽഎക്കും ഡ്രൈവർക്കും നിസാര പരുക്കുകളുണ്ട്. ഇരുവരെയും പ്രാഥമിക ചികിത്സക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

നൂറിലധികം പേരെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍

ഫോണില്‍ നൂറിലധികം പേരെ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്‍റെ തുറന്നുപറച്ചില്‍. നൂറിലധികം കോണ്ടാക്ടുകളെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. പലപ്പോഴും അറിയാത്ത ആളുകളാവും എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. നമ്മളെന്തെങ്കിലും തിരക്കിലായിരിക്കുമ്പോള്‍ മെസേജ് അയയ്ക്കാതെ വിളിക്കുന്നവരെ ഹോള്‍ഡ് ചെയ്ത് വെക്കും. അത്യാവശ്യമുള്ളതാണെങ്കില്‍ ടെക്സ്റ്റ് ചെയ്യാമല്ലോ. വിളിച്ചാല്‍ എടുക്കാത്തതായുള്ള കോണ്ടാക്ടുകളൊന്നും തനിക്കില്ല. അമ്മയാണ് ഫോണില്‍ ഏറ്റവും കൂടുതലായി തന്നെ വിളിക്കാറുള്ളതെന്നും മഞ്ജു പറയുന്നു. വാട്സ്ആപ്പാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കാറുള്ള ആപ്പ്….

Read More

‘ബി.ജെ.പിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളം, നേമത്തെ അക്കൗണ്ട് എൽ.ഡി.എഫ് ഇത്തവണ ക്ലോസ് ചെയ്യും’; വർഗീയതയ്ക്ക് കേരളം കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വികസനത്തെ തുരങ്കം വയ്ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്ത് മോദി സർക്കാർ കൈവിട്ടു.തന്ന അരിക്ക് പോലും കണക്ക് പറഞ്ഞ് പണം വാങ്ങിയവരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി ജയിച്ചത്. ആ അക്കൗണ്ട് എൽഡിഎഫ് ഇത്തവണ ക്ലോസ് ചെയ്യും. പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാൻ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായത് കൊണ്ടാണ്. വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ വികസനത്തിന്…

Read More