പാർട്ടിയിൽ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന രമേശ് ചെന്നിത്തലയുടെ പരാമർശം ഏറ്റെടുത്ത് കെ മുരളീധരൻ. ചെന്നിത്തല പറഞ്ഞതിനോട് യോജിക്കുന്നു. ചെന്നിത്തലക്ക് ഇപ്പോഴാണ് പലതും മനസ്സിലായത്. തനിക്ക് അത് നേരത്തെ തന്നെ മനസ്സിലായതാണെന്നും മുരളീധരൻ പറഞ്ഞു
നേരത്തെ അതൊക്കെ അനുഭവിച്ചതു കൊണ്ടാണ് പാർട്ടിയിൽ പലപ്പോഴും നിസംഗ ഭാവം സ്വീകരിച്ചിട്ടുള്ളത്. ഒന്നും വേണ്ടാ എന്ന് പറയുന്നത് കിട്ടിയിട്ടും വലിയ കാര്യമില്ലെന്നതിനാലാണ്. കെ സുധാകരൻ പാർട്ടി തലപ്പത്ത് എത്തുമ്പോൾ പ്രവർത്തകർക്ക് ആവേശമുണ്ട്. അത് നല്ലതാണ്. താഴെ തട്ടിൽ പാർട്ടിക്ക് കമ്മിറ്റികളില്ല. അത് ശരിയാക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും മുരളി പറഞ്ഞു
തനിക്കെതിരെ ബിജെപി ബന്ധം ആരോപിച്ചപ്പോൾ ആരും പ്രതികരിച്ചില്ലെന്നും അന്ന് ദുഃഖം തോന്നിയെന്നും ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല സംസാരിച്ചത്. സുധാകരനെതിരെ സിപിഎം ആരോപണം ഉന്നയിച്ചപ്പോൾ താൻ പ്രതികരിച്ചെന്നും അങ്ങനെ വേണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.