സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് 120 രൂപ കുറഞ്ഞു

 

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ബുധനാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 36,280 രൂപയായി. ഗ്രാമിന് 4535 രൂപയായി

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1855.12 ഡോളർ നിലവാരത്തിലേക്ക് വീണു. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,476 രൂപയിലെത്തി.