സ്വർണവിലയിൽ ഇന്നും കുറവ്. പവന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിൻരെ വില
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1733.69 ഡോളറായി. ഡോളർ കരുത്താർജിച്ചതാണ് വിലയിടിവിന് കാരണം. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,795 രൂപയായി.