തങ്ങൾക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിൽ ഗൂഢാലോചനയെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവും ഇ ഡി ഉന്നയിച്ചിട്ടുണ്ട്
പോലീസുദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയാണെന്നാണ് ഇ ഡി പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളെ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി വെളിപ്പെടുത്തലുകൾ വന്നിരുന്നു.
പ്രതികളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സ്വപ്‌നയുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത്.