അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധിയെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്.
കേസിന്റെ വിചാരണ അടക്കമുള്ള നടപടികൾ നീതിപൂർവമായിരുന്നില്ലെന്ന് പ്രതി ആരോപിക്കുന്നു. 49ാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയടക്കം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹർജിയിൽ തോമസ് എം കോട്ടൂർ പറഞ്ഞു
ഡിസംബർ 23നാണ് അഭയ കേസിൽ വിധി പറഞ്ഞത്. തോമസ് എം കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കൂട്ടുപ്രതി സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. സെഫിയും അടുത്ത ദിവസം അപ്പീൽ നൽകിയേക്കും.