കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: സുധാകരന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിനെത്തിയ നൂറോളം പേർക്കെതിരെ കേസ്

കെപിസിസി പ്രസിഡന്റായി കെ സുധാകരൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിനെത്തിയ നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു. യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ തടിച്ചുകൂടിയതിനാണ് കേസ്. കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.

നൂറുകണക്കിന് ആളുകളാണ് ഇന്ദിരാഭവനിലെ വലിയ ഹാളിൽ തടിച്ചുകൂടിയത്. വർക്കിംഗ് പ്രസിഡന്റുമായി ടി സിദ്ധിഖ്, കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ് എന്നിവരും ഇന്ന് ചുമതലയെടുത്തിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.