Webdesk

അമേരിക്കൻ പാർലമെന്റിന് നേർക്ക് ആക്രമണം; പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, അക്രമിയെ വെടിവെച്ചു വീഴ്ത്തി

അമേരിക്കൻ പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന് നേർക്ക് ആക്രമണം. സുരക്ഷാവലയത്തിലേക്ക് അജ്ഞാതൻ നടത്തിയ കാറാക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവെച്ചു വീഴ്ത്തി സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടുക്കം രേഖപ്പെടുത്തി. കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നുവെന്ന് ബൈഡൻ പറഞ്ഞു. വില്യം ഇവാൻ എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പോലീസുകാരന് ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Read More

രാഹുൽ ഗാന്ധി ഞായറാഴ്ച വൈകുന്നേരം നേമത്ത് എത്തും; ഇന്ന് കണ്ണൂരിലും കോഴിക്കോടും പരിപാടികൾ

രാഹുൽ ഗാന്ധി ഞായറാഴ്ച വൈകുന്നേരം നേമത്ത് എത്തും. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനായി അനുവദിച്ച സമയത്തിന് മുമ്പായി രാഹുൽ നേമത്ത് കെ മുരളീധരനായി എത്തും. നേരത്തെ കെ മുരളീധരനായി പ്രചാരണത്തിന് എത്താമെന്ന് തീരുമാനിച്ച പ്രിയങ്ക ഗാന്ധി കൊവിഡ് ക്വാറന്റൈനിൽ പ്രവേശിച്ചതോടെയാണ് രാഹുൽ വരുന്നത് ഇന്ന് രാഹുലിന് കോഴിക്കോടും കണ്ണൂരുമാണ് പ്രചാരണ പരിപാടികൾ. ഞായറാഴ്ച വൈകുന്നേരത്തോടെ രാഹുൽ തിരുവനന്തപുരത്ത് എത്തും. അഞ്ച് മണിക്ക് പൂജപ്പുരയിൽ നടക്കുന്ന പ്രചാരണ യോഗത്തിലാകും രാഹുൽ പങ്കെടുക്കുക ഭർത്താവ് റോബർട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രിയങ്ക ക്വാറന്റൈനിൽ…

Read More

താജ്മഹലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ടിൻ കണ്ടെയ്‌നർ കണ്ടെത്തി; സുരക്ഷ ശക്തമാക്കി അധികൃതർ

താജ്മഹലിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ടിൻ കണ്ടെയ്നർ കണ്ടെത്തി. അതീവ സുരക്ഷയുള്ള സ്ഥലത്ത് നിന്നാണ് ടിൻ കണ്ടെയ്നർ കണ്ടെത്തിയത് അധികൃതരിലും വിനോദ സഞ്ചാരികളിലും സുരക്ഷാ ഉദ്യോഗസ്ഥരിലും ആശങ്ക സൃഷ്ടിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ടിൻ കണ്ടെയ്നർ കണ്ടെത്തിയത്. ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിവരം ബോംബ് സ്‌ക്വാഡിനെ അറിയിച്ചു. തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കണ്ടെയ്നർ അവിടെ നിന്നും നീക്കി. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർണ്ണമാകുന്നതുവരെ താജ്മഹലിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം…

Read More

നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.കാട്ടാന ശല്യം ഒഴിവാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. നെയ്ക്കുപ്പയിലെ ജനകീയ സംരക്ഷണസമിതി നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ പി ശശികുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമിതി ഉന്നയിച്ച 4 പ്രധാന ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു. ജയിംസ് അഞ്ചുകണ്ടം, പുതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു. ബ്ലോക്ക് മെമ്പര്‍ അന്ന കുട്ടി ജോസ്, റെയ്ഞ്ച് ഓഫീസര്‍ ടി എസ് ശശികുമാര്‍ ,…

Read More

ബി ജെ പി ദേശിയ നേതാവ്  അമിത്ഷാ ഇന്ന് വയനാട്ടിൽ

വയനാട്ടിൽ മത്സരിക്കുന്ന മൂന്ന് സ്ഥാനാർഥികളെയും ജനങ്ങളെയും നേരിൽ കാണാൻ ബി ജെ പി ദേശിയ നേതാവ് അമിത്ഷാ ഇന്ന് വയനാട് ജില്ലയിൽ എത്തും.സുൽത്താൻ ബത്തേരി ബിജെപി സ്ഥാനാർത്ഥി സി.കെ ജാനുവിന്റെ വിജയം ഉറപ്പ് വരുത്തുക എന്നാ മുഖ്യമായ ലക്ഷ്യത്തോടെ അമിത്ഷാ വയനാട്ടിൽ എത്തുന്നത് .സി.കെ ജാനുവിനെ നിയമസഭയിൽ എത്തിക്കുക എന്ന ചരിത്ര നേട്ടം ആണ് ബി ജെ പി മുന്നിൽ കാണുന്നത്.ബഫർ സോൺ ,രാത്രി യാത്ര നിരോധനം ,എന്നി വിഷയങ്ങളിൽ ഇലക്ഷൻ ശേഷം നിർണായക തിരുമാനങ്ങൾ ഉണ്ടാക്കുമെന്നും.ഇതിനെ…

Read More

ദേശീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് കേരളത്തിലേത്; ബിജെപിയെ പ്രതിരോധിച്ചത് എൽഡിഎഫ്: മുഖ്യമന്ത്രി

കേരളത്തിൽ ബിജെപിയെ പ്രതിരോധിച്ചത് എൽ ഡി എഫ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോലീബി സഖ്യത്തെ ചെറുത്ത് തോൽപ്പിച്ചത് വടകരയിലെയും ബേപ്പൂരിലെയും ജനങ്ങളാണ്. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുടങ്ങാൻ സഹായിച്ചത് കോൺഗ്രസാണെന്നും പിണറായി പറഞ്ഞു ദേശീയ പ്രധാന്യമുള്ള തെരഞ്ഞെടുപ്പാണ് കേരളത്തിലേത്. ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളാണ് അതിന് കാരണം. നാടിന്റെ മതനിരപേക്ഷത തകർക്കാനും ഭരണഘടനയുടെ മൂല്യങ്ങൾ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ പ്രതീക്ഷയോടെയാണ് ദേശീയതലത്തിൽ നോക്കുന്നത്…

Read More

ബത്തേരി മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക

സുല്‍ത്താന്‍ ബത്തേരി മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക.  കാർഷിക- ടൂറിസം – വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍. മണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 45 കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  കാര്‍ഷിക മേഖല ടൂറിസം ആരോഗ്യം, വിദ്യാഭ്യാസം, കായികം, പാര്‍പ്പിടം, കുടിവെള്ളം, കലകള്‍ എന്നീ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതും, മണ്ഡലം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായ വിഷയങ്ങള്‍ പ്രകടന പത്രികയില്‍ പറയുന്നുണ്ട്. രണ്ട് പതിറ്റാണ്ട് മണ്ഡലം നേരിടുന്ന രാത്രിയാത്ര നിരോധനം നീക്കാന്‍ മനുഷ്യസാധ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും,…

Read More

കൊവിഡ് വ്യാപനം: കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ആൾക്കൂട്ടമുണ്ടാകുന്ന തരത്തിൽ കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ പോലീസ് കേസെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടത്.

Read More

മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി നിർബന്ധിച്ചു; സന്ദീപ് നായർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി സമ്മർദം ചെലുത്തിയതായി സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച്. ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ചാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് സന്ദീപ് മൊഴി നൽകിയത്. ഇ ഡിക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

Read More

കൊവിഡ് വ്യാപനം: കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ആൾക്കൂട്ടമുണ്ടാകുന്ന തരത്തിൽ കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ പോലീസ് കേസെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടത്.

Read More