Webdesk

മർകസിൽ നിന്ന് ഒരേ ദിവസം സനദ് സ്വീകരിച്ച് ഉപ്പയും മകനും

സുൽത്താൻ ബത്തേരി: കാരന്തൂർ മര്കസുസ്സഖാഫത്തി സുന്നിയ്യയിൽ നിന്ന് ഒരുമിച്ച് സനദ് സ്വീകരിച്ച് പിതാവും മകനും. സുൽത്താൻ ബത്തേരി ഓടപ്പള്ളം സ്വദേശി അബ്ദുൽ ഖാദിർ സഖാഫി ‘മൗലവി ഫാളിൽ സഖാഫി’ സനദും മകൻ ഹാഫിള് ബിഷ്ർ ‘ഹിഫ്ള്’ സനദുമാണ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്. നേരത്തെ പൊന്മള മുഹ്‌യിദ്ദീൻ കുട്ടി ബാഖവിയുടെയും മറ്റും ദർസിൽ പഠനം നടത്തിയ അബ്ദുൽ ഖാദിർ സഖാഫി പ്രവാസ ലോകത്തേക്ക് പോകേണ്ടി വരികയും നാല് വർഷം മുമ്പ് പഠനലോകത്തേക്ക് തിരിച്ചെത്തുകയുമായിരുന്നു. മർകസ് അക്കാദമി ഓഫ് ഖുർആൻ…

Read More

മുങ്ങാന്‍ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സികള്‍ നല്‍കിയ വിശേഷണമാണ് ക്യാപ്റ്റന്‍ എന്നത്. ക്യാപ്റ്റന്‍ എന്ന മുദ്രാവാക്യം വിളിക്കാന്‍ പിആര്‍ ഏജന്‍സികള്‍ തന്നെ 2000 ആളുകളെ സ്ഥിരമായി ഏര്‍പ്പാടാക്കുന്നു. മുങ്ങാന്‍ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് മുഖ്യമന്ത്രിയെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സഹസ്രകോടീശ്വരന്‍മാരുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. സാധാരണക്കാരന്റെയോ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്ത് തൊഴിലാളികളുടേയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയോ ക്യാപ്റ്റനല്ല അദ്ദേഹം. പരാജയ ഭീതികൊണ്ട് മുഖ്യമന്ത്രി ജല്‍പ്പനങ്ങള്‍ നടത്തുകയാണ്. ബോംബ് പൊട്ടുമെന്നത് മുഖ്യമന്ത്രിയുടെ സൃഷ്ടിയാണ്. പരാജയ കാരണങ്ങളില്‍ നിന്നും രക്ഷനേടാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലിന്റെ ഭാഗമാണ്…

Read More

2287 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 26,407 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2287 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 141, കൊല്ലം 201, പത്തനംതിട്ട 116, ആലപ്പുഴ 141, കോട്ടയം 190, ഇടുക്കി 48, എറണാകുളം 393, തൃശൂർ 184, പാലക്കാട് 57, മലപ്പുറം 160, കോഴിക്കോട് 178, വയനാട് 44, കണ്ണൂർ 275, കാസർഗോഡ് 159 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.10,98,526 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

വയനാട് ജില്ലയില്‍ 69 പേര്‍ക്ക് കൂടി കോവിഡ്;44 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (2.04.21) 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 44 പേര്‍ രോഗമുക്തി നേടി. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28630 ആയി. 27717 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 727 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 651 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* പടിഞ്ഞാറത്തറ സ്വദേശികൾ 11പേർ,…

Read More

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത്…

Read More

കൊവിഡ് ബാധിച്ച സച്ചിനെ ആശുപത്രിയിലേക്ക് മാറ്റി; ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ

കോവിഡ് ബാധിതനായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശങ്കപെടേണ്ടതില്ലെന്നും ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിൻ അറിയിച്ചു. പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. ഡോക്ടർമാരുടെ ഉപദേശ പ്രകാരം മുൻകരുതൽ പ്രകാരം ആശുപത്രിയിലേക്ക് മാറി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായിരിക്കൂവെന്നും സച്ചിൻ ട്വീറ്റ് ചെയ്തു. മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്.

Read More

ഫഹദ്-ദിലീഷ് പോത്തൻ ക്ലാസിക് കോമ്പോയുടെ ജോജി; ട്രെയിലർ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഹഫദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ജോജിയുടെ ട്രെയിലർ പുറത്തിറക്കി. ആമസോൺ പ്രൈമിൽ ഏപ്രിൽ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദിലീഷ് പോത്തൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്. ഷേക്‌സ്പിയറിന്റെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥ. ഫഹദിനെ കൂടാതെ ബാബുരാജ്, ഷമ്മി തിലകൻ, ബേസിൽ ജോസഫ്, ഉണ്ണിമായ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു

Read More

അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ വോട്ടിംഗ് മെഷീൻ; വീണ്ടും വോട്ടെടുപ്പ് നടത്താൻ തീരുമാനം

അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ നിന്നും വോട്ടിംഗ് മെഷീൻ കണ്ടെത്തിയ സംഭവത്തിൽ രതബാരി മണ്ഡലത്തിലെ 149ാം നമ്പർ ബൂത്തിൽ റീ പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു ബിജെപി സ്ഥാനാർഥി കൃഷ്‌ണേന്ദു പാലിന്റെ കാറിൽ നിന്നാണ് വോട്ടിംഗ് യന്ത്രം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി നീക്കമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. അതേസമയം അട്ടിമറി ശ്രമം നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ കാർ…

Read More

പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിൽ; നേമത്തെ അടക്കം പ്രചാരണ പരിപാടികൾ റദ്ദാക്കി

പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിൽ. ഇതോടെ നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്ക റദ്ദാക്കി. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രചാരണ പരിപാടികൾ റദ്ദാക്കിയത്. ഇന്ന് അസമിലാണ് പ്രിയങ്കയുടെ പ്രചാരണം നിശ്ചയിച്ചിരുന്നത്. നാളെ തമിഴ്‌നാട്ടിലും നാലാം തീയതി കേരളത്തിലും വരാനായിരുന്നു തീരുമാനം. നാലിന് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പ്രിയങ്കയുടെ പ്രചാരണം തീരുമാനിച്ചിരുന്നത്

Read More

മസ്ജിദുനബവിയിൽ പതിനഞ്ചു വയസിന് താഴെയുള്ളവർക്ക് റമദാനിൽ വിലക്ക്

ജിദ്ദ: പതിനഞ്ച് വയസിന് താഴെയുള്ളവരെ റമദാനിൽ മദീനയിലെ പ്രവാചക പള്ളിയിൽ പ്രവേശിപ്പിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. തറാവീഹ് നമസ്‌കാരത്തിന്റെ സമയം കുറക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തറാവീഹ് നമസ്‌കാരത്തിന് ശേഷം അരമണിക്കൂർ കൂടി മാത്രമേ പള്ളി തുറക്കൂ. പള്ളികളിൽ ഇഅ്തികാഫ് അനുവദിക്കില്ല.

Read More