Headlines

Webdesk

കോവിഡ് ഇന്ത്യന്‍ വകഭേദം കുവൈത്തില്‍ സ്ഥിരീകരിച്ചു

  കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏതാനും പേര്‍ക്ക് കോവിഡിന്റെ ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലബോറട്ടറിയില്‍ ആവര്‍ത്തിച്ചു നടത്തിയ പരിശോധനയിലാണ് ഡെല്‍റ്റ എന്ന പേരു കൂടിയുള്ള ഇന്ത്യന്‍ വകഭേദം തിരിച്ചറിഞ്ഞതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

Read More

രാജസ്ഥാനിൽ പോലീസുദ്യോഗസ്ഥനെ മർദിച്ച എം എൽ എക്കെതിരെ കേസ്

  രാജസ്ഥാനിലെ ബൻസ്വാരയിൽ ഹെഡ് കോൺസ്റ്റബിളിനെ മർദിച്ച എംഎൽഎക്കെതിരെ കേസ്. ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര നാഥിനാണ് മർദനമേറ്റത്. രാത്രി പട്രോളിംഗിനിടെ ബൈക്കിലെത്തിയ ഒരാളെ തടഞ്ഞുനിർത്തി വിവരം ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത് ബൈക്കിലെത്തിയ ആൾ കുശാൽഗഡ് എംഎൽഎ രമീല ഖാദിയയെ വിളിച്ചുവരുത്തുകയും എംഎൽഎ വന്ന് കാര്യം പോലും തിരിക്കാതെ പോലീസുദ്യോഗസ്ഥനെ മർദിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. രമീല ഖാദിയക്ക് പുറമെ ഇവരുടെ കൂട്ടാളികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Read More

ഡൽഹിയിൽ 62കാരിയെ പീഡിപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

  ഡൽഹിയിൽ 62കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയോധികയുടെ കഴുത്ത് മുറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൂടാതെ ശരീരത്തിൽ 20ഓളം തവണ കുത്തേൽക്കുകയും ചെയ്തിട്ടുണ്ട്. ബിഹാർ സ്വദേശിയായ ഇവർ മകനും കൊച്ചുമകനുമൊപ്പം ഡൽഹിയിലാണ് താമസം. വീടിന് പുറത്ത് പച്ചക്കറികൾ വിൽക്കുന്ന ജോലിയായിരുന്നു ഇവർക്ക്.

Read More

കോഴിക്കുട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

കോഴിക്കോട്:കൂടരഞ്ഞി , പനക്കച്ചാൽ  മഴുവഞ്ചേരി ജോണിയുടെ വീട്ടിലെ കോഴികൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കോഴിക്കൂട്ടിൽ കയറി കൂടിയ പെരുമ്പാമ്പ് മൂന്നു കോഴികളെ തിന്നുകയും. 5 കോഴികളെ കൊന്നിടുകയും ചെയ്തു. കൂടിനു ചുറ്റും വല കെട്ടുകയും , കോഴിക്കൂടിനാണെങ്കി സുഷിരങ്ങളുമില്ല. ഇതിന്റെ ഇടയിലൂടെ എങ്ങനെയാണ് ഇത്രയും വലിയ പെരുമ്പാമ്പ് അകത്തുകയറിയത് എന്നറിയില്ല. കോഴികളെ അകത്താക്കിയ പെരുമ്പാമ്പിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. രാവിലെ കോഴിക്ക് ഭക്ഷണം കൊടുക്കാൻ കൂട് തുറന്നപ്പോഴാണ് പെരുമ്പാമ്പ് അകത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാർ ഉടൻ തന്നെ  ഫോറസ്റ്റ്…

Read More

ഫിഫ അറബ് കപ്പ് യോഗ്യതാ മത്സരം 19ന്;  ടിക്കറ്റ് വിൽപന ആരംഭിച്ചു

ദോഹ: ഫിഫ അറബ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ഇന്ന് മുതൽ ആരംഭിച്ചു. ജൂൺ 19 മുതൽ 25 വരെ ഏഴ് യോഗ്യതാ മത്സരങ്ങളാണ് ഖത്തറിൽ നടക്കുക. ഫിഫ ലോകകപ്പ് ഖത്തർ-2022 വേളയിൽ മത്സരങ്ങൾ നടക്കാനിരിക്കുന്ന ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ജാസിം ബിൻ ഹമദ് സ്റ്റേഡിയം എന്നീ രണ്ട് വേദികളിൽ തുടർച്ചയായ രാത്രികളിലാണ് കളി നടക്കുക. 20 റിയാൽ വിലയുള്ള ടിക്കറ്റുകൾ ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ വെബ്‌സൈറ്റിൽ നിന്നാണ് ലഭിക്കുക. ശേരസലെേ.ൂളമ.ൂമ എന്നതാണ് ടിക്കറ്റ് ലഭിക്കുന്നതിനുള്ള…

Read More

റേഷൻ അറിയിപ്പ്; ജൂൺ മാസത്തെ കിറ്റ് വിതരണം ആരംഭിച്ചു

റേഷൻ അറിയിപ്പ്; ജൂൺ മാസത്തെ കിറ്റ് വിതരണം ആരംഭിച്ചു   1. ജൂൺ മാസത്തെ കിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു. എല്ലാ വിഭാഗം കാർഡിനും ജൂൺ കിറ്റ് വിതരണം E-Pos മെഷീനിൽ Enable ചെയ്തിട്ടുണ്ട്. അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ച് ലഭിക്കുന്നതാണ്. *ജൂൺ മാസ കിറ്റിലെ സാധനങ്ങൾ* ▪️ചെറുപയർ – 500 ഗ്രാം ▪️ഉഴുന്ന്‌ – 500 ഗ്രാം ▪️തുവരപ്പരിപ്പ്‌ – 250 ഗ്രാം ▪️കടല – 250 ഗ്രാം ▪️പഞ്ചസാര – 1 കിലോഗ്രാം ▪️തേയില…

Read More

കടൽക്കൊല: ഇറ്റാലിയൻ നാവികർക്കെതിരായ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കി

കടൽക്കൊല കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. ഒമ്പത് വർഷത്തെ നിയമ നടപടികൾക്ക് അവസാനം കുറിച്ചാണ് ഇറ്റാലിയൻ നാവികർക്കെതിരായ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയത്. നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ കേരളാ ഹൈക്കോടതിക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിൽ നിർദേശിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്യാൻ ഒരു ജഡ്ജിയെ നിയോഗിക്കണം. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡ്ഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നൽകും   2012 ഫെബ്രുവരി 15നാണ് കടൽക്കൊല നടക്കുന്നത്….

Read More

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന യുവാവും യുവതിയും തൃശ്ശൂരിൽ പിടിയിൽ

  തൃശ്ശൂരിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്ന യുവാവും യുവതിയും അറസ്റ്റിൽ. കുറിച്ചിക്കര മാറ്റാംപുറം മുളയ്ക്കൽ നിജിൻ(28), ജ്യോതിഷ(32) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ഒരു വീട്ടിൽ ചെന്ന് കുടിവെള്ളം ചോദിച്ച് മാല പൊട്ടിച്ച് പോകുന്നതിനിടെ നാട്ടുകാർ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടിരുന്നു ചേർപ്പ് പോലീസിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കവർന്ന മാലകൾ വിവിധ ജ്വല്ലറികളിൽ നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരെ പീച്ചി, മണ്ണുത്തി, വിയ്യൂർ, ഒല്ലൂർ പോലീസ് സ്‌റ്റേഷനുകളിൽ കേസുണ്ട്‌

Read More

കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നു; 24 മണിക്കൂറിനിടെ 60,471 പുതിയ കേസുകൾ

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 75 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. തുടർച്ചയായ എട്ടാം ദിവസമാണ് പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെയാകുന്നത് 24 മണിക്കൂറിനിടെ 2726 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 3,73,033 ആയി ഉയർന്നു. ഇതിനോടകം 2,95,70,881 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 9,13,378 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Read More

പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കയ്യേറ്റങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. റോഡരികിലുള്ള സ്ഥലമാണ് കയ്യേറിയിട്ടുള്ളത്. ഇത്തരം കയ്യേറ്റങ്ങളെ കുറിച്ച് ഈ മാസം ഇരുപതിന് മുമ്പായി ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകും മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് നല്ലളത്ത് മന്ത്രി പരിശോധനക്ക് എത്തി. കലക്ടറും ഒപ്പമുണ്ടായിരുന്നു. നല്ലളം ദേശീയ പാതയ്ക്കരികിൽ പോലീസ് പിടിച്ചിട്ട വാഹനങ്ങൾ…

Read More