Headlines

Webdesk

ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ്; സ്ഥിരീകരിച്ച് ഗാംഗുലി

  ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദ്രാവിഡ് പരിശീലകനാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ബിസിസിഐ ഇത് സ്ഥിരീകരിച്ചിരുന്നില്ല നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് രാഹുൽ ദ്രാവിഡ്. ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം മുംബൈയിൽ പതിനാല് ദിവസത്തെ ക്വാറന്റൈനിലാണ്. ജൂലൈയിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന, ടി20 പരമ്പരകൾ നടക്കുന്നത്. ശിഖർ ധവാനാണ് ഇന്ത്യൻ നായകൻ. ഇതേ സമയത്ത് തന്നെയാണ് ഇന്ത്യയുടെ മറ്റൊരു ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്…

Read More

ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് 24 എംഎൽഎമാർ വിട്ടുനിന്നു; ബംഗാൾ ബിജെപിയിൽ പ്രതിസന്ധി രൂക്ഷം

  നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാൾ ബിജെപിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരു വിഭാഗം എംഎൽഎമാർ വിട്ടുനിന്നു. ഇതോടെ ബിജെപിയിൽ നിന്ന് കൂടുതൽ പേർ തൃണമൂൽ കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുകയാണ് 74 എംഎൽഎമാരിൽ 24 പേരാണ് തിങ്കളാഴ്ച വൈകുന്നേരം നടന്ന കൂടിക്കാഴ്ചയിൽ വിട്ടുനിന്നത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ എംഎൽഎമാരിൽ പലരും തയ്യാറല്ലെന്ന റിപ്പോർട്ടുകളുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് മാത്രമാണ്…

Read More

കോവിഡ് മരണം നിർണയിക്കാൻ പുതിയ മാർഗനിർദ്ദേശം; ചികിത്സിക്കുന്ന ഡോക്ടർ തന്നെ കോവിഡ് മരണം സ്ഥിരീകരിക്കും, ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി

  കോവിഡ് മരണം നിർണയിക്കാൻ മാർഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. ചികിത്സിക്കുന്ന ഡോക്ടർ തന്നെ കോവിഡ് മരണം നിർണയിക്കും. കോവിഡ് മരണങ്ങൾ ഇതുവരെ സംസ്ഥാന തലത്തിലാണ് സ്ഥീരീകരിച്ചിരുന്നത്. എല്ലാ മരണങ്ങളും 24 മണിക്കൂറിനുള്ളിൽ ഡിഎംഒയ്ക്കു റിപ്പോർട്ടു ചെയ്യണം. കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളും റിപ്പോർട്ടു ചെയ്യണം. സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒയുടേയും ഐ.സി.എം.ആറിന്റേയും മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ച്…

Read More

സ്വർണക്കടകളിൽ ഇന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ: 14,18,22 കാരറ്റ് സ്വർണമേ വിൽക്കാവൂ

  കൊച്ചി: ഇന്ന് മുതൽ ആഭരണം ശാലകളിൽ വിൽക്കുന്ന സ്വർണത്തിന് ഹാൾ മാർക്ക്‌ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ആഭരണത്തിൽ സ്വർണത്തിന്‍റെ പരിശുദ്ധിയും വില്പനശാലയെ തിരിച്ചറിയാനുള്ള കോഡും ഹാൾമാർക്കിൽ ഉണ്ടാകും.14,18, 22 കാരറ്റ് സ്വർണം മാത്രമേ ആഭരണ ശാലകളിൽ ഇനി വിൽക്കാവൂ എന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. സ്വർണ വിപണിയിൽ സുതാര്യത ഉറപ്പാക്കുക, തട്ടിപ്പുതടയുക എന്ന ഉദ്ദേശത്തോടെയാണ് ഹാൾ മാർക്കിങ് നിർബന്ധമാക്കുന്നത്. നേരത്തെ ഇത് നടപ്പാക്കുന്നതിനുള്ള കാലയളവ് പലവട്ടം നീട്ടിയെങ്കിലും ഇനി ഇല്ല എന്നാണ് സർക്കാർ നിലപാട്. നാളെ…

Read More

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പതിനാല് ജില്ലകളിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളാ തീരത്ത് കാറ്റിന്റെ വേഗത 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പതിനാല് ജില്ലകളിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളാ തീരത്ത് കാറ്റിന്റെ വേഗത 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

ജനശതാബ്ദിയും ഇന്റർസിറ്റിയും നാളെ മുതൽ ഓടിത്തുടങ്ങും; കൂടുതൽ ട്രെയിനുകളും സർവീസ് പുനരാരംഭിക്കും

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ കൂടുതൽ ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. ഇന്റർസിറ്റി എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും നാളെ മുതൽ ഓടിത്തുഠങ്ങും. മറ്റ് പല ട്രെയിനുകളുടെ സർവീസും റെയിൽവേ പുനരാരംഭിക്കും ഇന്റർസിറ്റിയുടെയും ജനശതാബ്ദിയുടെയും റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ദീർഘദൂര ട്രെയിനുകളുടെ സർവീസ് സംബന്ധിച്ച് റെയിൽവേ നാളെ തീരുമാനം അറിയിക്കും. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റെയിൽവേ സംസ്ഥാനത്ത് നിരവധി സർവീസുകൾ നിർത്തിവെച്ചത്.

Read More

രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നാണ് ഐഷ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

Read More

വിജയത്തോടെ തുടങ്ങി കൊളംബിയ; പൊരുതി വീണ് ഇക്വഡോര്‍

  കോപ്പാ അമേരിക്കയില്‍ വിജയത്തോടെ തുടങ്ങി കൊളംബിയ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇക്വഡോറിനെ ഏക പക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കൊളംബിയയുടെ ജയം. എഡ്വിന്‍ കാര്‍ഡോണയുടെ ഗോളിലാണ് കൊളംബിയ ഗ്രൂപ്പ് എയില്‍ വിജയം സ്വന്തമാക്കിയത്. ജയത്തോടെ നിര്‍ണ്ണായകമായ മൂന്ന് പോയിന്റും കൊളംബിയ അക്കൗണ്ടിലാക്കി. ഇരു ടീമും 4-4-2 ഫോര്‍മേഷന്‍ പിന്തുടര്‍ന്നു.മിഗ്യൂയല്‍ ബോര്‍ജയും റാഫേല്‍ ബോറെയും കൊളംബിയയുടെ മുന്നേറ്റത്തെ നയിച്ചപ്പോള്‍ ഇന്നീര്‍ വലന്‍സിയ,മൈക്കല്‍ എസ്റ്റാര്‍ഡ എന്നിവരാണ് ഇക്വഡോറിന്റെ മുന്നേറ്റത്തെ നിയന്ത്രിച്ചത്. കൊളംബിയന്‍ നിരയില്‍ സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിന് ഇടം…

Read More

സംസ്ഥാനത്ത് ലോക്ക് ഡൗൺ നാളെ അവസാനിക്കും; 17 മുതൽ പ്രാദേശിക ലോക്ക് ഡൗൺ

  സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നാളെ അവസാനിക്കും. 17ാം തീയതി മുതൽ സംസ്ഥാന വ്യാപക ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ഇനി പ്രാദേശികമായ ലോക്ക് ഡൗൺ ആകും ഉണ്ടാകുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും ഇളവുകൾ എന്തെല്ലാമെന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമാകും. വ്യാപനം കുറഞ്ഞ മേഖലകളിൽ ഓട്ടോ, ടാക്‌സി സർവീസുകൾക്ക് അനുമതി ലഭിച്ചേക്കും. കെ…

Read More