സംസ്ഥാനത്ത് ബുധനാഴ്ച മുതൽ കൂടുതൽ ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. ഇന്റർസിറ്റി എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും നാളെ മുതൽ ഓടിത്തുഠങ്ങും. മറ്റ് പല ട്രെയിനുകളുടെ സർവീസും റെയിൽവേ പുനരാരംഭിക്കും
ഇന്റർസിറ്റിയുടെയും ജനശതാബ്ദിയുടെയും റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ദീർഘദൂര ട്രെയിനുകളുടെ സർവീസ് സംബന്ധിച്ച് റെയിൽവേ നാളെ തീരുമാനം അറിയിക്കും. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റെയിൽവേ സംസ്ഥാനത്ത് നിരവധി സർവീസുകൾ നിർത്തിവെച്ചത്.