നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാൾ ബിജെപിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരു വിഭാഗം എംഎൽഎമാർ വിട്ടുനിന്നു. ഇതോടെ ബിജെപിയിൽ നിന്ന് കൂടുതൽ പേർ തൃണമൂൽ കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുകയാണ്
74 എംഎൽഎമാരിൽ 24 പേരാണ് തിങ്കളാഴ്ച വൈകുന്നേരം നടന്ന കൂടിക്കാഴ്ചയിൽ വിട്ടുനിന്നത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ എംഎൽഎമാരിൽ പലരും തയ്യാറല്ലെന്ന റിപ്പോർട്ടുകളുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് മാത്രമാണ് സുവേന്ദു തൃണമൂൽ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്.