രണ്ട് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കത്തിൽ വന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് സ്വയം നിരീക്ഷണത്തിൽ പോയി. ഏഴ് ദിവസത്തെ ക്വാറന്റൈനിലാണ് മുഖ്യമന്ത്രി പ്രവേശിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച രണ്ട് എംഎൽഎമാർ അടുത്തിടെ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. പഞ്ചാബിലെ 29 എംഎൽഎമാർക്കും ഒരു മന്ത്രിക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.