ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് പരീക്ഷ 2020 ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസില്‍ (ഐഇഎസ്) 15 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 8 മുതല്‍ 14 വരെ അപേക്ഷ പിന്‍വലിക്കാനും അവസരമുണ്ട്.
യോഗ്യത: ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് ബിരുദാനന്തര ബിരുദം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രായം: 21, 30 വയസ്, 2020 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. (1990 ഓഗസ്റ്റ് രണ്ടിനു മുന്‍പും 1999 ആഗസ്ത് ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്). പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.