സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

 

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പതിനാല് ജില്ലകളിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ടാണ്.

കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളാ തീരത്ത് കാറ്റിന്റെ വേഗത 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.