കടൽക്കൊല കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. ഒമ്പത് വർഷത്തെ നിയമ നടപടികൾക്ക് അവസാനം കുറിച്ചാണ് ഇറ്റാലിയൻ നാവികർക്കെതിരായ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയത്.
നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ കേരളാ ഹൈക്കോടതിക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിൽ നിർദേശിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്യാൻ ഒരു ജഡ്ജിയെ നിയോഗിക്കണം. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡ്ഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നൽകും
2012 ഫെബ്രുവരി 15നാണ് കടൽക്കൊല നടക്കുന്നത്. മീൻ പിടിക്കാൻ പോയ ജെലസ്റ്റിൻ, അജീഷ് പിങ്ക് എന്നിവർ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. വെടിവെച്ച സാൽവത്തോറ ജെറോൺ, മാസിമിലാനോ ലത്തോറെ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.