ഷാഫി മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു

കൊച്ചി: അന്തരിച്ച സംവിധായകൻ ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ് കളങ്കാവൽ സിനിമയുടെ സംവിധായകൻ ജിതിൻ കെ ജോസിന് സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശംസാപത്രവും ശിൽപ്പവുമടങ്ങിയതാണ് അവാർഡ്.ഷാഫിയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ നടന്‍ ദിലീപ് അവാര്‍ഡ് നല്‍കി. സംവിധായകന്‍ സിബി മലയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംവിധായകനും നടനുമായ ലാല്‍ ഷാഫി അനുസ്മര പ്രഭാഷണം നടത്തി.

തിരക്കഥാകൃത്തുകളായ ബെന്നി പി നായരമ്പലം, സിന്ധുരാജ്, നിര്‍മ്മാതാക്കളായ ഗിരീഷ് വൈക്കം, ബി. രാകേഷ്, എം.രഞ്ജിത്ത്, ക്യാമറാമാന്‍ അഴകപ്പന്‍, ഷാഫിയുടെ സഹോദരനും സംവിധായകനുമായ റാഫി, പ്രയാഗ മാര്‍ട്ടിന്‍, സോഹന്‍ സീനുലാല്‍, സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.