ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടുന്നു. ഇതിന് അനുവദിക്കില്ല. എംപിയെ കണ്ടാല്‍ പൊലീസിന് അറിയില്ലേ. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. രണ്ട് ജാഥകള്‍ ഒരേ റൂട്ടില്‍ വിട്ടത് പൊലീസ്. അതില്‍ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രം എങ്ങനെ പരുക്കേല്‍ക്കും – രമേശ് ചെന്നിത്തല.
പേരാമ്പ്രയിലെത് ഷാഫി ഷോയെന്ന് ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ്. കലാപം ഉണ്ടാക്കാൻ ഷാഫി മനഃപൂർവം ശ്രമിച്ചു. ഒന്നര മണിക്കൂർ താമസിച്ചു പ്രകടനത്തിലേക്ക് പ്രശ്നം ഉണ്ടാക്കാനാണ് വന്നത്. ഷാഫിയുടെ പരിക്ക് കാണുമ്പോൾ മോഹൻലാലും കുതിരവട്ടം പപ്പുവും തമ്മിലുള്ള സിനിമ സീൻ ആണ് ഓർമ വരുന്നത്. പൊലീസുകാരിൽ നിന്ന് പ്രവർത്തകർ ഗ്രനേഡ് പിടിച്ചു വാങ്ങി. ലാത്തി ചാർജ് ഉണ്ടായിട്ടില്ല. ഒരു സംഘർഷം ആകുമ്പോൾ സ്വാഭാവികമായും ലാത്തി ഉയരുകയും താഴുകയും ചെയ്യുമെന്നും എസ കെ സജീഷ് പറഞ്ഞു.
ഇന്നലെ പേരാമ്പ്രയില്‍ പൊലീസ് ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ വേണ്ടി ലാത്തി ചാര്‍ജി നടത്തിയിട്ടില്ല. സംഘടിതമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംഘം എത്തുകയായിരുന്നു. അതിന് നേതൃത്വം കൊടുത്തുകൊണ്ട് ഷാഫി പറമ്പിലും ഇക്കൂട്ടത്തില്‍ ചേര്‍ന്നു. അക്രമ സംഭവത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ ആവശ്യമായ നിലപാട് അവിടെ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിലെ പൊലീസ് ഒരു എംപിയെ തിരഞ്ഞ് പിടിച്ച് മര്‍ദിക്കുമെന്ന് ആരും കരുതുന്നില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇതെല്ലാം ഷാഫിയുടെ ഷോയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന്റെ വെരി ഗുഡ് മോര്‍ണിംഗ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്പിലിന് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം.
ഇത്തരമൊരു നിലപാട് സ്വീകരിക്കാതെ, ഈ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടട്ടെ എന്ന് പറഞ്ഞ് പൊലീസിന് മാറി നില്‍ക്കാന്‍ കഴിയുമോ. ഷാഫി പറമ്പിലിനെ തിരഞ്ഞു പിടിച്ചു മര്‍ദിച്ചു എന്നൊക്കെയാണ് ചിലയാളുകള്‍ അവതരിപ്പിക്കുന്നത്. പൊലീസ് ഷാഫി പറമ്പിലിനെ ഇങ്ങനെ തിരഞ്ഞ് പിടിച്ച് മര്‍ദിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ. ഇതെല്ലാം ഷാഫിയുടെ ഷോയാണ് – അദ്ദേഹം പറഞ്ഞു.