Headlines

ബംഗാൾ കൂട്ട ബലാത്സംഗം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടൽ. സംഭവത്തിൽ സ്വമേധയാ കേസ് എടുത്തു.കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബംഗാൾ ഡിജിപിക്ക് ദേശീയ വനിതാ കമ്മീഷൻ കത്ത് നൽകി. ബംഗാളിലെ ദുർഗാപൂരിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്തേക്ക് ഇറങ്ങിയ 23 കാരിയാണ് ബലാത്സംഗത്തിനിരയായത്. മൂന്നംഗ സംഘം യുവതിയെ പിന്തുടർന്നു. യുവതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഭയന്ന് ഓടി രക്ഷപ്പെട്ടു. പിന്നാലെ ആക്രമിസംഘം പെൺകുട്ടിയെ വലിച്ചിഴച്ച് ആശുപത്രിക്ക് പിന്നിലെ…

Read More

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യയിൽ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ആത്മഹത്യാപ്രേരണ കുറ്റത്തിന് പുറമെ ലൈംഗികാതിക്രമ വകുപ്പ് കൂടിയാണ് പൊലീസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സലിത കുമാരിയുടെ ആത്മഹത്യ കുറിപ്പ് മക്കളുടെ മൊഴി എന്നിവ പരിഗണിച്ചാണ് കേസെടുത്തത്. ജോസ് ഫ്രാങ്ക്ളിൻ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. മുട്ടയ്ക്കാട് കെൻസ ഹൗസിൽ സലിത കുമാരി ബുധനാഴ്ചയാണ് വീട്ടിൽ ജീവനൊടുക്കിയത്. ആദ്യം അപകടമരണമെന്നു കരുതിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യയെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നാലെ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബൈബിളിൽ…

Read More

ശബരിമല റോപ് വേ പദ്ധതി; കേന്ദ്ര സംഘം സ്ഥല പരിശോധന നടത്തി

ശബരിമല റോപ് വേ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം സന്നിധാനം, മരക്കൂട്ടം, പമ്പ ഹിൽടോപ്പ് എന്നീ സ്ഥലങ്ങളിൽ സ്ഥല പരിശോധന നടത്തി. പദ്ധതിയുടെ അന്തിമ അനുമതിയുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സംഘം ഇന്നലെയും ഇന്നുമായി പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയത്. റോപ് വേ പദ്ധതിയുടെ ടവറുകൾ സ്ഥാപിക്കുന്ന ഇടങ്ങളിലും കടന്നു പോകുന്ന വനമേഖലയിലും രണ്ടുദിവസങ്ങളിലായി വിശദമായ പരിശോധനയാണ് സംഘം നടത്തിയത് . പദ്ധതിക്ക് ഉപയോഗിക്കുന്ന വനഭൂമി, ദേവസ്വം ഭൂമി, പദ്ധതിയുടെ ഭാഗമായി പൂർണ്ണമായും മുറിച്ചുമാറ്റുന്ന മരങ്ങൾ, ഭാഗികമായി വെട്ടിമാറ്റുന്ന…

Read More

ശബരിമല സ്വർണ മോഷണത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്; ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 10 പേർ പ്രതികൾ

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ ദേവസ്വം ജീവനക്കാരായ 10 പേർ കേസിൽ പ്രതികളാണ്.ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് കേസെടുത്തത്. മോഷണം,വിശ്വാസ വഞ്ചന,ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോർഡിലെ മുരാരി ബാബു ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കസ്റ്റഡി അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഡിജിപിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന്…

Read More

ഏമാന്മാരെ സുഖിപ്പിക്കാൻ യൂണിഫോമിട്ട് എംപിയ്ക്ക് നേരെ കുതിര കയറാൻ വരണ്ട; ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ വിട്ടുകൊടുക്കില്ല’; കെ സി വേണുഗോപാൽ എം പി

ഷാഫി പറമ്പിൽ എം പിയെ കുറച്ചു ദിവസങ്ങളായി സിപിഐഎം വേട്ടയാടുകയാണെന്ന് കെ സി വേണുഗോപാൽ എം പി. ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ വിട്ടുകൊടുക്കില്ല.യൂണിഫോമിട്ട് ഏമാന്മാരെ സുഖിപ്പിക്കാൻ വേണ്ടി എംപിയ്ക്ക് നേരെ കുതിരകയറിയാൽ നിങ്ങളെ ഷാഫി ആരാണെന്നും കോൺഗ്രസ് ആരാണെന്നും ബോധ്യപ്പെടുത്തും. ഇത് കേരളമാണ്, സിപിഐഎമ്മിന്റെ അവസാനഭാരണമാണിതെന്നും പൊലീസുകാരുടെ കാക്കിയുടെ വിശുദ്ധി സൂക്ഷിച്ച് ജോലി ചെയ്യണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. കോളജുകളിൽ കെഎസ്‍യു ജയിക്കാൻ പാടില്ലെന്ന് ആരാണ് പറഞ്ഞത്….

Read More

‘വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണം’; സിപിഐഎം പൊളിറ്റ് ബ്യൂറോ

വെടിനിർത്തൽ ഇസ്രയേൽ ലംഘിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. മുൻകാലങ്ങളിൽ വെടിനിർത്തൽ കരാറുകൾ ഇസ്രയേൽ ലംഘിച്ചതായി പിബി ഓർമ്മിപ്പിച്ചു. അത് വീണ്ടും ആവർത്തിക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തണമെന്ന് പിബി വ്യക്തമാക്കി. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും, ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കണമെന്നും പിബി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്മേൽ സമ്മർദ്ദം ചെലുത്തുന്നത് തുടരണമെന്നും പിബി ആവശ്യപ്പെട്ടു. യുഎൻ പ്രമേയങ്ങൾ പാലിക്കാനും പലസ്തീൻ അധിനിവേശം അവസാനിപ്പിക്കാനും ഇസ്രയേലിനെ നിർബന്ധിതരാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം…

Read More

‘ഷാഫി പറമ്പിലിന്റെ മറവിൽ ഒരാൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു, അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതി’; എം ശിവപ്രസാദ്

പേരാമ്പ്ര സംഭവത്തിൽ പ്രതികരണവുമായി SFI സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്. ഷാഫി പറമ്പിലിന്റെ മറവിൽ ഒരാൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു. അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതി. രാഷ്ട്രീയ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഗൂഢാലോചനയാണ് നടന്നത്. വയനാടിന് വേണ്ടി യൂത്ത് കോൺഗ്രസ് പിരിച്ച ഫണ്ട് എവിടെയെന്നാണ് ചോദിക്കേണ്ടതെന്നും ശിവ പ്രസാദ് വ്യക്തമാക്കി. അഞ്ചു സർവകലാശാലകൾ ഉൾപ്പെടെ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയുടെ മഹാതരംഗമായിരുന്നു. 75 കോളേജുകളിൽ 65 കോളേജിലും എസ്എഫ്ഐക്കാണ് വിജയം. ആലപ്പുഴ ജില്ലയിൽ മുഴുവൻ ക്യാമ്പസുകളിലും എസ്എഫ്ഐ വിജയം…

Read More

“വിവേക് കിരണ്‍ സണ്‍ ഓഫ് പിണറായി വിജയന്‍”; മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇഡി നോട്ടീസ്, മൗനം പാലിച്ച് സിപിഐഎം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച വിഷയം സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയൊരു വിവാദത്തിന് വഴിതുറന്നിരിക്കയാണ്. 2023 ല്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് നോട്ടീസ് അയച്ചിരുന്നതായി ഇ ഡി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതോടെയാണ് വിഷയം പ്രതിപക്ഷം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ വ്യക്തതതേടിയാണ് ഇ ഡി നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് ഇ ഡി നോട്ടീസ് അയച്ചത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നോ, രാഷ്ട്രീയമായി നേരിടുമെന്നോ…

Read More

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായി; സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോകവേ സംഭവം

ബംഗാളിൽ കൂട്ടബലാത്സംഗം. മെഡിക്കൽ വിദ്യാർഥിനിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. ഒഡീഷ സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ബംഗാൾ ദുർഗാപൂർൂരിലാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോയ 23 കാരയാണ് ബലാത്സംഗത്തിനിരയായത്. ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു പെൺകുട്ടി. കോളേജിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കൂട്ട ബലാത്സംഗത്തിനിരയാവുകയായിരുന്നു. ഒഡീഷയിലെ ജലേശ്വർ സ്വദേശിനിയായ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണ നടക്കുകയാണെന്നും പശ്ചിമബം​ഗാൾ പൊലീസ് അറിയിച്ചു. വ്യാപക പ്രതിഷേധമാണ്…

Read More

കരിപ്രസാദത്തിൽ രാസവസ്തു ഉപയോഗിക്കുന്നു’; കൊട്ടാരക്കര ഗണപതി ക്ഷേത്രം മേൽശാന്തിയുടെ വാടകവീട്ടിൽ പ്രസാദം തയ്യാറാക്കിയതിൽ റിപ്പോർട്ട് തേടി ദേവസ്വം ബോർഡ്

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വീണ്ടും കരിപ്രസാദവിതരണം വിവാദത്തിൽ. ശാന്തിക്കാർ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വിതരണത്തിനായി തയ്യാറാക്കിയ കരിപ്രസാദം പിടികൂടി. മേൽശാന്തി വാടകയ്ക്ക് എടുത്ത വീട്ടിൽ ക്ഷേത്രത്തിലെ പ്രസാദം തയ്യാറാക്കിയത് ഇന്നലെ വലിയ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു.ഇതിന് പിന്നാലെയാണ് വിഷയത്തിൽ റിപ്പോർട്ട് തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് വ്യക്തമാക്കിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് ലഭിച്ചശേഷം നടപടിയുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞതിന് പിന്നാലെയാണ് ശാന്തിക്കാർ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ്ടും കരി…

Read More