കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വീണ്ടും കരിപ്രസാദവിതരണം വിവാദത്തിൽ. ശാന്തിക്കാർ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വിതരണത്തിനായി തയ്യാറാക്കിയ കരിപ്രസാദം പിടികൂടി. മേൽശാന്തി വാടകയ്ക്ക് എടുത്ത വീട്ടിൽ ക്ഷേത്രത്തിലെ പ്രസാദം തയ്യാറാക്കിയത് ഇന്നലെ വലിയ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു.ഇതിന് പിന്നാലെയാണ് വിഷയത്തിൽ റിപ്പോർട്ട് തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് വ്യക്തമാക്കിയത്.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് ലഭിച്ചശേഷം നടപടിയുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞതിന് പിന്നാലെയാണ് ശാന്തിക്കാർ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ്ടും കരി പ്രസാദ നിർമ്മാണം നടത്തുന്ന കാര്യം പുറത്ത് വരുന്നത്.
വിഷയത്തിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തി.ഇന്നലെ ദേവസ്വം അസിസൻ്റ് കമ്മീഷണർ നടത്തിയ പരിശോധനയിൽ വാടക വീട്ടിൽ നിന്ന് നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു സംഭവത്തിൽ ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു. മേൽശാന്തിയുടെ വാടകവീട്ടിൽ പ്രസാദം തയ്യാറാക്കിയതിൽ റിപ്പോർട്ട് തേടിയിരിക്കുകയാണ് ദേവസ്വം ബോർഡ്. റിപ്പോർട്ട് കിട്ടിയ ഉടൻ നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി.