Headlines

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ; അവതരിപ്പിക്കുക ജനകീയ ബജറ്റ്

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ജനകീയ ബജറ്റ് ആയിരിക്കും ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാന സർക്കാർ നടത്തിയ ആനുകൂല്യ പ്രഖ്യാപനങ്ങൾ ഗുണമുണ്ടാക്കിയില്ലെങ്കിലും സംസ്ഥാന ബജറ്റിലും പ്രഖ്യാപനങ്ങൾ ആവർത്തിക്കും.ഇതിനിടെ ഇന്നും നിയമസഭാ പ്രക്ഷുബ്ധമായേക്കും. സ്വർണക്കൊളള ഉൾപ്പടെ സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് തീരുമാനം.നജീബ് കാന്തപുരം, സിആർ മഹേഷ് തുടങ്ങി യുഡിഎഫ് എംഎൽ‌എമാർ സഭക്ക്…

Read More

യുക്രെയ്നിൽ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു

യുക്രെയ്നിൽ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. അഞ്ചു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇരുനൂറിലേറെ പേർ സഞ്ചരിച്ച പാസഞ്ചർ ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഖാർകീവിലെ യാസികോവിന് സമീപമാണ് സംഭവം. റഷ്യൻ ആക്രമണത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി അപലപിച്ചു. ട്രെയിനിന് നേരെ നടത്തിയ ആക്രമണം ഭീകരാക്രമണമെന്ന് സെലൻസ്കി പറഞ്ഞു.യുക്രെയ്‌നിന്റെ പടിഞ്ഞാറൻ അതിർത്തികൾക്കടുത്തുള്ള ചോപ്പിൽ നിന്ന് ബാർവിൻകോവ് എന്ന സ്ഥലത്തേക്ക് ട്രെയിൻ സർവീസ് നടത്തിയിരുന്നു. “ഒരു സിവിലിയൻ ട്രെയിനിൽ ഡ്രോൺ ആക്രമണം നടത്തുന്നത് പൂർണ്ണമായും തീവ്രവാദം പോലെ…

Read More