പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഗുരുതര കണ്ടെത്തലുമായി എൻഐഎ.എതിരാളികളെ ഇല്ലാതാക്കാൻ പിഎഫ്ഐ ഹിറ്റ് ടീമും സായധ സംഘങ്ങളേയും രൂപീകരിച്ചെന്ന് എൻഐഎ. ഇന്നത്തെ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു.അതെല്ലാം പരിശോധിച്ച് വരികയാണ്. 9 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 2022 ൽ NIA രജിസ്റ്റർ ചെയ്ത PFI നിരോധന കേസിലായിരുന്നു പരിശോധന.
വിവരങ്ങൾ അറിയിക്കാൻ റിപ്പോർട്ടേഴ്‌സ് വിംഗ് , സായുധ സേന, എതിരാളികളെ ഇല്ലാതാകാൻ HIT ടീം തുടങ്ങിയവ രൂപീകരിച്ചിരിക്കുന്നതായി കണ്ടെത്തലുണ്ട്.
എതിരാളികളെ ഇല്ലാതാക്കാൻ PFI യ്ക്ക് സായുധ സംഘം; വീണ്ടും ഗുരുതര കണ്ടെത്തലുമായി എൻഐഎ







