തൃശ്ശൂരിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്ന യുവാവും യുവതിയും അറസ്റ്റിൽ. കുറിച്ചിക്കര മാറ്റാംപുറം മുളയ്ക്കൽ നിജിൻ(28), ജ്യോതിഷ(32) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ഒരു വീട്ടിൽ ചെന്ന് കുടിവെള്ളം ചോദിച്ച് മാല പൊട്ടിച്ച് പോകുന്നതിനിടെ നാട്ടുകാർ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടിരുന്നു
ചേർപ്പ് പോലീസിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കവർന്ന മാലകൾ വിവിധ ജ്വല്ലറികളിൽ നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരെ പീച്ചി, മണ്ണുത്തി, വിയ്യൂർ, ഒല്ലൂർ പോലീസ് സ്‌റ്റേഷനുകളിൽ കേസുണ്ട്