Headlines

Webdesk

വയനാട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; 34 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 103 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (12.10.20) 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ കുറുക്കന്‍മൂല സ്വദേശിയായ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്്. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5015 ആയി. 3894 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേര്‍ മരണപ്പെട്ടു. നിലവില്‍ 1093 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍…

Read More

കണ്ണൂരിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവുശിക്ഷ

കണ്ണൂരിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിന് ജീവപര്യന്തം തടവുശിക്ഷ. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015-17 കാലഘട്ടത്തിൽ അച്ഛൻ തന്നെ പീഡിപ്പിച്ചതായി മജിസ്‌ട്രേറ്റിനാണ് കുട്ടി മൊഴി നൽകിയത് പറശ്ശിനിക്കടവിലെ ലോഡ്ജിൽ വെച്ച് കുട്ടിയെ 19 പേർ പീഡിപ്പിച്ച കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പിതാവും തന്നെ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. പ്രത്യേക പോക്‌സോ കോടതി ജഡ്ജി സിജി ഘോഷാണ് ശിക്ഷ വിധിച്ചത്. അതേസമയം കുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന 18 കേസുകളിൽ വിചാരണ…

Read More

കല്‍പ്പറ്റയില്‍ 12 പേര്‍ക്ക് പോസിറ്റീവ്

ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 12 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്. ഇതില്‍  ഏഴു പേര്‍ മുട്ടില്‍ സ്വദേശികളും, അഞ്ചുപേര്‍ കല്‍പ്പറ്റ സ്വദേശികളുമാണ്. 156 ആന്റിജന്‍ പരിശോധനയും, 33 ആര്‍ടിപിസിആര്‍ പരിശോധനയുമാണ് ഇന്നു നടത്തിയത്.മീനങ്ങാടിയില്‍ ഇന്ന് നടന്ന 138 ആന്റിജന്‍ പരിശോധനയില്‍ എല്ലാ ഫലങ്ങളും നെഗറ്റീവ്

Read More

ഐപിഎല്‍ വാതുവെപ്പില്‍ രാജ്യവ്യാപക റെയിഡ്: നൂറിലധികം പേര്‍ പിടിയില്‍

ഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ നൂറിലധികം പേര്‍ പിടിയിലായി. ഭീകരവിരുദ്ധസേനയുടെയും ലോക്കല്‍ പൊലീസിന്റെയും നേത്യത്വത്തിലാണ് റെയ്ഡ് നടന്നത്. പിടിയിലായവരില്‍ നിന്നും മാബൈല്‍ ഫോണുകളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു. ബെംഗളൂരൂ, ദില്ലി, ജയ്പൂര്‍, ഹൈദരാബാദ്, മൊഹാലി, ഗോവ, ഉത്തരാഖണ്ഡ് ഉള്‍പ്പടെ വിവിധയിടങ്ങളിലാണ് റെയ്ഡ് നടന്നത്. ബെംഗൂളൂരുവില്‍ നടന്ന റെയിഡില്‍ 65 പേരാണ് അറസ്റ്റിലായത്. 95 ലക്ഷം രൂപയും പിടിച്ചെടുത്തു. മധ്യപ്രദേശിലെ വിവിധയിടങ്ങളില്‍ നടന്ന റെയ്ഡില്‍ 20 പേര്‍ പിടിയിലായി. ഉത്തരാഖണ്ഡ്, ഹൈദരാബാദ്, രാജസ്ഥാന്‍, വിജയവാഡ…

Read More

പെരുമ്പാവൂരിൽ മാരകായുധങ്ങളുമായി ഗുണ്ടാസംഘത്തെ പിടികൂടി

എറണാകുളം പെരുമ്പാവൂർ കുറുപ്പംപടിയിൽ ഗൂണ്ടാസംഘം പിടിയിൽ. ആക്രമണത്തിന് പദ്ധതിയിട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഗൂണ്ടാ സംഘമാണ് മാരകായുധങ്ങളുമായി പൊലീസിന്റെ പിടിയിലായത്. ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കോടനാട് ജോജി, നെടുങ്ങപ്ര അമൽ, അരുവപ്പാറ ബേസിൽ, നെടുങ്ങപ്ര ശ്രീകാന്ത്, വേങ്ങൂർ നിബിൻ, ആദർശ് (21) എന്നിവരാണ് പിടിയിലായത്. കൊലപാതകം, വധശ്രമം, ബോംബാക്രമണം, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ് ഇവർ.  

Read More

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം രണ്ട് ശാസ്ത്രജ്ഞർക്ക്

2020 സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പോൾ ആർ മിൽഗ്രോമിനും റോബർട്ട് ബി വിൽസണും അർഹരായി. റോയൽ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ലേലത്തിനുള്ള പുതിയ രീതികൾ കണ്ടെത്തിയതിനും ലേലവിൽപന സംബന്ധിച്ച സിദ്ധാന്തങ്ങൾ മെച്ചപ്പെടുത്തിയതിനുമാണ് ഇരുവർക്ക് നൊബേൽ പുരസ്‌കാരം ലഭിച്ചത്. ആൽഫ്രഡ് നൊബേലിന്റെ ഓർമയ്ക്കായുള്ള സാമ്ബത്തികശാസ്ത്രത്തിനുള്ള റിക്‌സ്ബാങ്ക് പുരസ്‌കാരം എന്നാണ് സാമ്പത്തിക നൊബേൽ സമ്മാനം സാങ്കേതികമായി അറിയപ്പെടുന്നത്. 11 ലക്ഷം യുഎസ് ഡോളറും സ്വർണ മെഡലും അടങ്ങുന്നതാണ് പുരസ്‌കാരം.  

Read More

ഓഫീസിലെ നാല് ജീവനക്കാർക്ക് കൊവിഡ്; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ക്വാറന്റൈനിൽ

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ക്വാറന്റൈനിൽ പ്രവേശിച്ചു. തന്റെ ഓഫീസിലെ നാല് ജീവനക്കാർ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്പീക്കർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. പൊന്നാനി ഓഫീസിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് ശ്രീരാമകൃഷ്ണൻ ക്വാറന്റൈനിൽ കഴിയുന്നത്.    

Read More

ഹാത്രാസ് കേസിലെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം

ഹാത്രാസ് കേസ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് പരിഗണിക്കുന്നു. കോടതിയിൽ ഹാജരായ പെൺകുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സിംഗ് എന്നിവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കോടതി സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ വിചാരണ ഉത്തർപ്രദേശിൽ നിന്ന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഡൽഹിയിലോ മുംബൈയിലേക്കോ കേസിന്റെ വിചാരണ മാറ്റണമെന്നാണ് ആവശ്യം. കേസിൽ യുപി സർക്കാരിൽ നിന്നും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട് യുപി ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവരോട് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം…

Read More

ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന് കൊവിഡ് സ്ഥിരീകരിച്ചു

ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം സ്വയം നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങൾ കാണിച്ചതോടെ പരിശോധനക്ക് വിധേയമാകുകയായിരുന്നു കുറച്ച് ദിവസം മുമ്പ് കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ജയ്‌റാം താക്കൂർ നിരീക്ഷണത്തിൽ പ്രവേശിച്ചത്. രോഗം സ്ഥിരീകരിച്ചതായും ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ തന്നെ തുടരുകയാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.  

Read More