ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം സ്വയം നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങൾ കാണിച്ചതോടെ പരിശോധനക്ക് വിധേയമാകുകയായിരുന്നു
കുറച്ച് ദിവസം മുമ്പ് കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ജയ്‌റാം താക്കൂർ നിരീക്ഷണത്തിൽ പ്രവേശിച്ചത്. രോഗം സ്ഥിരീകരിച്ചതായും ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ തന്നെ തുടരുകയാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.