ന്യൂയോര്‍ക്ക്: ലോകമെമ്പാടും 3.8 കോടിയിലേറെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് 326,201 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,922 മരണം റിപോര്‍ട്ട് ചെയ്തു.ഇതുവരെ 3,80,29,217 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 2.86 കോടി പേര്‍ രോഗവിമുക്തരായി. 10.85 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയില്‍ 80.37 ലക്ഷം പേര്‍ക്കും ബ്രസീലില്‍ 51.03 ലക്ഷം പേര്‍ക്കും റഷ്യയില്‍ 13.12 ലക്ഷം പേര്‍ക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്. വൈറസ് മൂലം ഏറ്റവും കൂടുതല്‍ കൂടുതല്‍ പേര്‍ മരണപ്പെട്ടത് അമേരിക്ക, ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ്.
The Best Online Portal in Malayalam