Headlines

Webdesk

കൊച്ചി വാട്ടര്‍ മെട്രോ പുതുവര്‍ഷത്തില്‍ യാത്ര തുടങ്ങും

ജനുവരിയില്‍ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജംഗ്ഷന്‍, വൈപ്പിന്‍, ചേരാനല്ലൂര്‍, ഏലൂര്‍ എന്നിവിങ്ങളിലെ ടെര്‍മിനലുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ബോള്‍ഗാട്ടി, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി, പാലിയം തുരുത്ത്, ചേരാനല്ലൂര്‍, സൗത്ത് ചിറ്റൂര്‍, മുളവുകാട് നോര്‍ത്ത്, എറണാകുളം ഫെറി എന്നിവിടങ്ങളിലെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകള്‍ക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകളാണ് വാട്ടര്‍…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 8 ഹോട്ട്സ്പോട്ടുകൾ കൂടി; 18 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വെച്ചൂര്‍ (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല്‍ (9), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 11), ആറന്മുള (18), പാലക്കാട് ജില്ലയിലെ ആലത്തൂര്‍ (11), നെന്മാറ (9), എറണാകുളം ജില്ലയിലെ അറക്കുഴ (5, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 633 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

വയനാട് ‍ജില്ലയിൽ 121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;159 പേര്‍ രോഗമുക്തി നേടി, 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (17.10.20) 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 159 പേര്‍ രോഗമുക്തി നേടി. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5631 ആയി. 4517 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 34 പേര്‍ മരണപ്പെട്ടു. നിലവില്‍ 1080 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 344 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍…

Read More

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70),…

Read More

റഷ്യയുടെ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടത്താൻ അനുമതി

റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5ന്റെ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടത്താൻ അനുമതി. മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകി. ഡോ. റെഡ്ഡി ലാബ്‌സ് ആണ് ഇന്ത്യയിൽ വാക്‌സിന്റെ പരീക്ഷണം നടത്തുക. നേരത്തെ സ്പുട്‌നിക് 5ന്റെ പരീക്ഷണം ഇന്ത്യയിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡിസിജിഐ അനുമതി നിഷേധിക്കുകയായിരുന്നു. പുതിയ കരാർ പ്രകാരം രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട പരീക്ഷണമാണ് ഇന്ത്യയിൽ നട്തതുക രണ്ടാം ഘട്ട പരീക്ഷണത്തിൽ 100 പേർക്കും മൂന്നാം ഘട്ടത്തിൽ 1400 പേരിലും പരീക്ഷണം നടത്തും. നാൽപതിനായിരം…

Read More

ഐ.പി.എല്‍ 2020; ഷാര്‍ജയില്‍ ചെന്നൈയ്ക്ക് ജയിച്ചേ പറ്റൂ, എതിരാളികള്‍ ഡല്‍ഹി

ഐ.പി.എല്ലില്‍ ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് ഷാര്‍ജയിലാണ് മത്സരം. എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ജയം ഉള്‍പ്പെടെ 6 പോയിന്റുള്ള ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. സീസണിന്റെ തുടക്കത്തില്‍ മോശം ബാറ്റിംഗുകൊണ്ട് നിരാശപ്പെടുത്തിയ ചെന്നൈ രണ്ടാം ഘട്ടത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഷെയ്ന്‍ വാട്‌സണും മറ്റും ഫോമിലായത് ചെന്നൈയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഡുപ്ലെസിക്കൊപ്പം സാം കറന്‍ ഓപ്പണറായി എത്തിയേക്കും….

Read More

ആലുവയിൽ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകന്റെ കുടുംബത്തിന് 50 ലക്ഷം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി ജീവനക്കാരൻ പിഎന്‍ സദാനന്ദന്റെ (57) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക അനുവദിച്ചു. കുടുംബത്തിന്റെ അക്കൗണ്ടില്‍ തുക എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വേഗത്തിൽ മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം നേടിക്കൊടുക്കാനായത്. സദാനന്ദന്റെ വിലയേറിയ സേവനങ്ങള്‍ നാട്ടുകാര്‍ എപ്പോഴും ഓര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

കൊവിഡ് വ്യാപനം: കേന്ദ്ര സംഘം കേരളത്തില്‍; സംസ്ഥാന കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു

കൊവിഡ് സാഹചര്യം വിലയിരുത്താല്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. സംസ്ഥാന കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി. സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കേരളത്തോടൊപ്പം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയച്ചത്. കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ സംഘം വിലയിരുത്തും. നേരത്തെ മഹാരാഷ്ട്ര, തമിഴ്‌നാട് ഉള്‍പ്പെടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തിനൊപ്പം രാജസ്ഥാന്‍, കര്‍ണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത സംഘം…

Read More

ഉത്തർപ്രദേശിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു; 30 പേർക്ക് പരുക്ക്‌

ഉത്തര്‍പ്രദേശില്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒന്‍പത് പേര്‍ മരിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു.  ഉത്തര്‍പ്രദേശ് റോഡ്‌വെയ്‌സ് ബസ് എസ്‌യുവിയില്‍ ഇടിച്ചാണ് അത്യാഹിതമുണ്ടായത്. പിലിഭിത്ത് ജില്ലയില്‍ പുരന്‍പുര്‍ ഭാഗത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ലഖ്‌നൗവില്‍ നിന്ന് പിലിഭിത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലഖ്‌നൗവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു.    

Read More

ഫൈനല്‍ എക്‌സിറ്റ്; 31വരെ നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം

റിയാദ്: വിദേശികളുടെ ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി ഈ മാസം 31 വരെ നീട്ടിനല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. നേരത്തെ ഫൈനല്‍ എക്‌സിറ്റടിച്ച് സൗദി അറേബ്യ വിടാന്‍ സാധിക്കാത്ത എല്ലാവരുടെയും എക്‌സിറ്റ് വിസ 31 വരെ നീട്ടിനല്‍കാനാണ് രാജാവ് നിര്‍ദേശിച്ചിരിക്കുന്നത്. രാജ കാരുണ്യം എക്‌സിറ്റ് വിസ കാലാവധി അവസാനിച്ച് നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായവര്‍ക്ക് ആശ്വാസമായി.   ഇതു സംബന്ധിച്ച രാജ ഉത്തരവ് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് നടപ്പാക്കിത്തുടങ്ങിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു….

Read More