ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആള്‍ക്ക് കോവിഡ്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഇയാളെ റാന്നിയിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി.

 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശബരിമലയില്‍ ഇത്തവണ മണ്ഡലമകരവിളക്ക് സീസണില്‍ വെര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തരെ പ്രവേശിപ്പക്കുന്നത്. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അറുപതു കഴിഞ്ഞവരെയും പത്തു വയസില്‍ താഴെയുള്ളവരെയും ദള്‍ശശനത്തില്‍നിന്ന് ഒഴിവാക്കി. സന്നിധാനം, പന്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിരിവയ്ക്കാനോ താമസിക്കാനോ അനുവദിക്കില്ല.

നിശ്ചിത എണ്ണം ഭക്തരെ മാത്രമേ ഒരുസമയം സന്നിധാനത്ത് അനുവദിക്കൂ. പതിനെട്ടാം പടി കയറുന്‌പോഴും സന്നിധാനത്തും സാമൂഹ്യ അകലം പാലിക്കണമെന്നും ഭക്തര്‍ക്കു നിര്‍ദേശമുണ്ട്.