ഹൈഡ്രജൻ ബലൂൺ ഉപയോഗിച്ച് വളർത്തു നായയെ പറപ്പിച്ചു,യു ട്യൂബർ അറസ്റ്റിൽ
ന്യൂഡൽഹി: ഹൈഡ്രജൻ ബലൂൺ ഉപയോഗിച്ച് വളർത്തു നായയെ പറപ്പിക്കുകയും അത് ദൃശ്യങ്ങളിൽ പകർത്തുകയും ചെയ്ത യു ട്യൂബർ അറസ്റ്റിൽ. ഡൽഹിയിലെ യു ട്യൂബറായ ഗൗരവ് ജോൺ ആണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് നടപടി . ഗൗരവിൻറെ യു ട്യൂബ് ചാനലിന് വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചത്. നിരവധി ബലൂണുകൾ ചേർത്ത് നായയുടെ ദേഹത്ത് കെട്ടിയിട്ട ശേഷം പറത്തുകയായിരുന്നു. ഡൽഹിയിലെ ഒരു പാർക്കിൽ വച്ചായിരുന്നു ചിത്രീകരണം. നായ വായുവിൽ ഉയർന്നുപൊങ്ങി നിൽക്കുന്നതും ഗൗരവും അമ്മയും ഉറക്കെ ചിരിക്കുന്നതും വീഡിയോയിൽ…